Latest News

ഐ.സി.എസ്.ഇ., ഐ.എസ്. സി ഗ്രീന്‍വുഡ്‌സില്‍ 100 ശതമാനം വിജയം

ഉദുമ : [www.malabarflash.com] തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഐ.സി.എസ്.ഇ. (ക്ലാസ്സ് 10), ഐ.എസ്.സി (ക്ലാസ്സ് 12) ബോര്‍ഡ്പരീക്ഷയില്‍ ഗ്രീന്‍വുഡ്‌സിന് 100 ശതമാനം വിജയം ഐ.സി..എസ്.ഇ. പരീക്ഷയില്‍ ഇത് തുടര്‍ച്ചയായി ആറാംതവണയാണ് നൂറുമേനി നേടുന്നത്. 

കാസര്‍കോട് ജില്ലയിലെ ഐ.എസ്.സി കോഴ്‌സുകള്‍ നടത്തുന്ന ഏക സ്ഥാപനമായ ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ഐ.എസ്.സി. (+2) സിലബസ്സില്‍ ഇത് രണ്ടാംതവണയാണ് നൂറുമേനി കൊയ്യുന്നത്. 

വിദ്യാലയത്തിന് നൂറ് ശതമാനം വിജയം നേടി കൊടുത്ത പ്രിന്‍സിപ്പാള്‍ എം. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരെ ഖത്തറിലുള്ള ഉദുമ എഡ്യുക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അസീസ് അക്കര, ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.
തുടര്‍ച്ചയായി ആറാംതവണയും നൂറുമേനി കൊയ്ത ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ഐ.സി.എസ്.ഇ. പത്താംതരം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രിന്‍സിപ്പാള്‍ എം രാമചന്ദ്രനും അധ്യാപകരും

തുടര്‍ച്ചയായി രണ്ടാംതവണയും നൂറുമേനി കൊയ്ത ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ഐ.എസ്.സി. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രിന്‍സിപ്പാള്‍ എം രാമചന്ദ്രനും അധ്യാപകരും


Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.