Latest News

കുമ്പള ബസ്സ്റ്റാന്റില്‍ പട്ടാപ്പകല്‍ മകന്‍ അമ്മയെ കുത്തിക്കൊന്നു

കുമ്പള: [www.malabarflash.com] പട്ടാപ്പകല്‍ ബസ്സ്റ്റാന്റില്‍ മകന്‍ അമ്മയെ കുത്തി കൊന്നു. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി (62)യാണ് ദാരുണമായി കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. കുത്തേറ്റുവീണ പത്മാവതിയെ കാസര്‍കോട് കിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

പത്മാവതിയും മകനും തമ്മില്‍ സ്വത്ത് സംബന്ധമായ തര്‍ക്കമുണ്ടായിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇരുവരും ഇത് പറഞ്ഞ് തീര്‍ത്തിരുന്നു. ചൊവ്വാഴ്ച വീണ്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഇതിന് ശേഷം പത്മാവതിയും മകളും മകന്‍ അനില്‍കുമാറും കുമ്പളയിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. ബസ്സ്റ്റാന്റില്‍ ബസിറങ്ങിയ ഉടനെ അനില്‍കുമാര്‍ പത്മാവതിയെ കുത്തുകയായിരുന്നുവത്രെ. നാട്ടുകാര്‍ ഉടന്‍ തന്നെ അനില്‍കുമാറിനെ പിടികൂടി കുമ്പള പൊലീസില്‍ ഏല്‍പ്പിച്ചു. പത്മാവതിയുടെ വാരിയെല്ലിനേറ്റ മുറിവാണ് മരണത്തിന് കാരണം.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.