Latest News

പിഎസ്‌സി പരീക്ഷയ്ക്കു പോയ യുവാവ് മരം ഒടിഞ്ഞു വീണു മരിച്ചു

വിതുര: [www.malabarflash.com] സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതാന്‍ ബൈക്കില്‍ പോയ യുവാവ് റോഡരികില്‍ നിന്ന മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു മരിച്ചു.പോത്തന്‍കോട് ചേങ്കോട്ടുകോണം ചെല്ലഭവനില്‍ റിട്ട.പിഡബ്ലിയുഡി എന്‍ജിനിയര്‍ സുരേഷ് ബാബുവിന്റെ മകന്‍ സുജിത് (25) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.45ഓടെ പൊന്മുടി സംസ്ഥാന പാതയില്‍ തൊളിക്കോട് പുളിമൂട് ജംഗ്ഷനു സമീപമായിരുന്നു അപകടം. പരീക്ഷാകേന്ദ്രമായ വിതുര വി ആന്‍ഡ് എച്ച്എസ്എസിലേ ക്കു പോകും വഴി റോഡരികില്‍നിന്ന കൂറ്റന്‍ കണിവാക മരത്തിന്റെ ഉണങ്ങിനിന്ന ശിഖരം സുജിത്തിനുമേല്‍ ഒടിഞ്ഞു വീഴുകയായിരുന്നു.

മാര്‍ത്താണ്ഡം എന്‍ജിനിയറിംഗ് കോളജിലെ എംടെക് വിദ്യാര്‍ഥിയായിരുന്നു സുജിത്. അമ്മ: സിന്ധു. സഹോദരി: സുജിഷ.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.