ഉദുമ: [www.malabarflash.com] മുക്കൂട് സ്വദേശിയും ഉദുമ കണ്ണംകുളത്തെ ക്വട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദിനെ സഹോദരനോടൊപ്പം മരണ വീട്ടിലേക്ക് പോകുമ്പോള്‍ അടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
പാക്യാരയിലെ ഹംസയുടെ മകന്‍ റഈസ് (24), പാക്യാര കുന്നിലെ ഹംസയുടെ മകന്‍ കാഉ എന്ന ഇര്‍ഷാദ്(22) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമനും സംഘവും വെളളിയാഴ്ച അറസ്റ്റ് ചെയ്തത്. പ്രതികളെ വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സംഭവം നടന്ന ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ പരിസരത്തെത്തിച്ച് പോലീസ് സംഘം തെളിവുകള്‍ ശേഖരിച്ചു.
ഗ്രീന്‍വുഡ്‌സ് സ്‌കൂളിന് സമീപത്ത് നിന്നും പാക്യാര ബദരിയ നഗറിലേക്ക് എത്തുന്ന പോക്കററ് റോഡിന്റെ അരികിലുളള കുററിക്കാട്ടില്‍ ഒളുപ്പിച്ച വെച്ച അഞ്ചോളം വടികളും ഒരു ഇരുമ്പ് പൈപ്പും പ്രതികള്‍ പോലീസിന് എടുത്ത് കൊടുത്തു.

റഈസിനെയും ഇര്‍ഷാദിനെയും മുഖംമൂടി ധരിച്ചാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചത്. ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
സി.ഐ.ക്ക് പുറമെ ബേക്കല്‍ എസ്.ഐ. പി.നാരായണന്‍, അഡീഷണല്‍ എസ്.ഐ. ഇ.ജയചന്ദ്രന്‍, എ.എസ്.ഐ. വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രത്‌നാകരന്‍, അബൂബക്കര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

No comments:
Post a Comment