Latest News

മാനഭംഗ വിഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ബെംഗളൂരു: [www.malabarflash.com] മാനഭംഗ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാളെ സിബിഐ അറസ്റ്റ് ചെയ്തു. അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നതിന്റെ ദൃശ്യം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാളില്‍ നിന്ന് ഇത്തരത്തിലുള്ള 400 ലധികം വീഡിയോകളും സിബിഐ പിടിച്ചടുത്തു.

ഒഡീഷ സ്വദേശിയായ കൗശിക് സത്യപാലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ ബെംഗളുരുവില്‍ െ്രെഡവറായി ജോലി ചെയ്യുകയായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് സിബിഐ അറിയിച്ചു. കേസില്‍ പ്രതികളായ മറ്റു രണ്ടുപേരെ നേരത്തെ ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

രണ്ട് സ്ത്രീകളെ അഞ്ചുപേര്‍ ചിരിച്ചുകൊണ്ട് ബലാത്സംഗം ചെയ്യുന്ന വീഡിയോ മലയാളി സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ യൂ ട്യൂബിലിട്ടതോടെയാണ് സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞത്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ച വീഡിയോ സുഹൃത്തിന്റെ പക്കല്‍നിന്നാണ് സുനിതയ്ക്ക് ലഭിച്ചത്. സ്ത്രീകളുടെ മുഖം മറച്ചാണ് വീഡിയോ പുറത്തുവിട്ടത്.

പ്രതികളായ അഞ്ച് പേരുടെ ദൃശ്യങ്ങളും സുനിത പുറത്തുവിട്ടിരുന്നു. മാനഭംഗ കേസില്‍ നടപടി ഒന്നുമുണ്ടാവാത്ത സാഹചര്യത്തിലാണ് സുനിത പ്രതികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പച്ചത്. ഈ സംഭവം മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇതേത്തുടര്‍ന്നാണ് അക്രമികളെ കണ്ടെത്താന്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.