Latest News

പരിയാരം എസ്‌ഐക്കു നേരെ മണല്‍മാഫിയയുടെ വധശ്രമം

കണ്ണൂര്‍: [www.malabarflash.com] എസ്‌ഐക്കു നേരെ മണല്‍ മാഫിയയുടെ വധശ്രമം. പരിയാരം എസ്‌ഐ കെ.എന്‍. രാജനു നേരെയാണു വധശ്രമമുണ്ടായത്. ഇദ്ദേഹത്തെ ലോറിയില്‍ നിന്നു വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പരിയാരം സ്റ്റേഷന്‍ പരിധിയിലുള്ള തിരുവട്ടൂര്‍ എന്ന സ്ഥലത്താണു സംഭവം. പുലര്‍ച്ചെ 5:30 ന് എസ്‌ഐ രാജനും മറ്റൊരു പോലീസുകാരനും ചേര്‍ന്നു ബൈക്കില്‍ പട്രോളിംഗ് നടത്തുമ്പോളാണു മണല്‍ കടത്തിക്കൊണ്ടു പോകുന്ന ലോറി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എസ്‌ഐ ലോറിയില്‍ ചാടിക്കയറുകയായിരുന്നു. എന്നാല്‍ എസ്‌ഐയുമായി ലോറി പാഞ്ഞു പോയി. പോലീസുകാരന്‍ ബൈക്കില്‍ പിന്തുടര്‍ന്നെങ്കിലും ലോറി കണ്‌ടെത്താനായില്ല.

പിന്നീടു നടത്തിയ തെരച്ചിലിലാണ് ഇരിങ്ങല്‍ എന്ന സ്ഥലത്തു റോഡരികില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ എസ്‌ഐയെ കണ്‌ത്തെിയത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ പരിയാരം മെഡിക്കല്‍ കേളജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം അബോധാവസ്ഥയിലാണ്.

മണല്‍ മാഫിയയുടെ ലോറി ഇതുവരെ കണ്‌ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലോറിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.