Latest News

പതിനഞ്ചുകാരിയെ പലര്‍ക്കായി കാഴ്ച്ച വച്ച വക്കീല്‍ ഗുമസ്ത പിടിയില്‍

പത്തനംതിട്ട: [www.malabarflash.com] പതിനഞ്ചുകാരിയെ പലര്‍ക്കായി കാഴ്ച്ച വച്ച പെണ്‍വാണിഭക്കാരിയെ പത്തനംതിട്ടയില്‍ പൊലീസ് പിടികൂടി. കഴിഞ്ഞ രാത്രിയാണ് വള്ളിക്കോട് സ്വദേശി രേണുകയാണ് പൊലീസിന്റെ പിടിയിലായത് . 

വക്കീല്‍ ഗുമസ്തയായ രേണുക അയല്‍ക്കാരിയായ പെണ്‍കുട്ടിയെയാണ് വലവീശിപ്പിടിച്ച് പലര്‍ക്കും കാഴ്ച്ച വച്ചത്.
പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ വച്ച് 40 ഓളം പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 6 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി, പൂട്ടിയിട്ടിരുന്ന വീട്ടില് നിന്ന് രക്ഷപെട്ടതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

പൊലീസ് അറസ്റ്റിലായ രേണുകയുടെ സമീപവാസിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. കഴിഞ്ഞ വര്‍ഷം മെയിലാണ് പത്താംക്ലാസില്‍ പഠിച്ചിരുന്ന കുട്ടിയുമായി രേണുക സ്ഥലം വിട്ടത്. മകളെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസില്‍ പരാതിയും നല്കിയിരുന്നു. തന്നെ ഭീഷണിപ്പെടുത്തി രേണുക തട്ടികൊണ്ടുപോവുകയായിരുന്നു എന്ന് കുട്ടി മൊഴി നല്കിയിട്ടുണ്ട്.

ആലപ്പുഴ, മലപ്പുറം, ജില്ലകളിലെ വിവിധ വീടുകളില്‍ തന്നെ പാര്‍പ്പിച്ചു. ആവശ്യക്കാരെ ഫോണ്‍ വഴി വിളിച്ച് വരുത്തിയാണ് തന്നെ കാഴ്ച്ചവച്ചിരുന്നത്. കുട്ടിയുടെ വീടിന് സമീപമുള്ളവര്‍ ആലപ്പുഴയിലെത്തിയാണ് കുട്ടിയെ പീഡിപ്പിച്ചത്.

ഇത്തരത്തില് 40 ലധികം ആളുകള്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് രക്ഷപെട്ട കുട്ടി വീട്ടിലെത്തിയതോടെയാണ് 1 വര്‍ഷം നീണ്ടുനിന്ന പീഡന വിവരം പുറത്തറിയുന്നത്.
കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ രേണുക പത്തനംതിട്ട ബാറിലെ അഭിഭാഷകന്റെ ഗുമസ്തയാണ്.ക്രൂരമായ പീഡനങ്ങള്‍ക്കിരയായ കുട്ടി ഇപ്പോള്‍ 6 മാസം ഗര്‍ഭിണിയാണ്. പീഡിപ്പിച്ചവരെക്കുറിച്ച് കുട്ടി പൊലീസില്‍ മൊഴി നല്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News
പത്തനംതിട്ട, gang rape, പത്തനംതിട്ട പീഡനം,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.