Latest News

ബ്യൂട്ടി പാര്‍ലറിലേക്ക് പോയ വരനെ കാണാതായി; വിവാഹം മുടങ്ങി

കണ്ണൂര്‍: [www.malabarflash.com] വരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. കൊട്ടിയത്തെ ഓഡിറേറാറിയത്തില്‍ ഞായറാഴ്ച നടക്കാനിരുന്ന വിവാഹമാണ് മുടങ്ങിയത്.

കൊട്ടിയം പാറക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ സജീവനെ (36)യാണ് കാണാതായത്.
വിവാഹദിനമായ ഞായറാഴ്ച രാവിലെ ഒരുക്കത്തിനായി ബ്യൂട്ടി പാര്‍ലറിലേക്ക് പോയ ഇയാള്‍ മുഹൂര്‍ത്ത സമയമായിട്ടും തിരികെ എത്തിയില്ല. സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

വീട്ടുകാര്‍ പോലീസിണ്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയില്‍ ഇയാളുടെ ബുളളററ് ബൈക്ക് ഇത്തിക്കര കൊച്ചുപാലത്തിനടുത്ത് വെച്ച് കണ്ടെത്തി. പാറക്കുളം മാഞ്ഞാലിമുക്ക് സ്വദേശിനിയും സജീവും തമ്മിലുളള വിവാഹമാണ് മുടങ്ങിയത്. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ നല്‍കിയ പരാതിയെതുടന്ന് പോലീസ് കേസെടുത്തു.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.