Latest News

എസ്‌ഐയെ മണല്‍മാഫിയ സംഘം ആക്രമിച്ച സംഭവം: ഏഴു പേര്‍ പിടിയില്‍

തളിപ്പറമ്പ്: [www.malabarflash.com] മണല്‍ മാഫിയയുടെ ആക്രമണത്തില്‍ പരിയാരം എസ്‌ഐ കെ.എം. രാജനു പരിക്കേറ്റ സംഭവത്തില്‍ ഏഴു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്. രണ്ടു ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണു പരിയാരം എസ്‌ഐ രാജനെ മണല്‍ മാഫിയസംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെന്നു പോലീസ് കരുതുന്ന കോരന്‍പീടികയിലെ ലത്തീഫിന്റെ കൂട്ടാളികളാണു കസ്റ്റഡിയിലുള്ള മൂന്നു പേരെന്ന് അറിയുന്നു. സംഭവവുമായി ബന്ധപ്പെട്ടു പിടികൂടിയ രണ്ട് ബൈക്കുകള്‍ക്കു പുറമേ ആക്രമണസമയത്ത് ഉപയോഗിച്ചെന്നു കരുതുന്ന മറ്റൊരു വാഹനത്തിനു വേണ്ടിയും തെരച്ചില്‍ നടത്തുന്നുണ്ട്. 

ഒളിവില്‍ കഴിയുന്ന ലത്തീഫിനായി കോരന്‍പീ ടികയിലെ വീട്ടിലും പടപ്പേങ്ങാട്ടുള്ള ബന്ധുവീട്ടിലും റെയ്ഡ് നടത്തിയെങ്കിലും കണെ്ടത്തിയില്ല.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.