പയ്യന്നൂര്‍: വിവാഹത്തിന് രണ്ട് ദിവസം മുമ്പ് പ്രതിശ്രുത വധു ക്ഷേത്ര പൂജാരിയോടൊപ്പം ഒളിച്ചോടി.
കുഞ്ഞിമംഗലത്തെ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ മുബഷിറ(21)യാണ് കാമുകനായ ക്ഷേത്ര പൂജാരി കുഞ്ഞിമംഗലത്തെ രാഹുലിനോടൊപ്പം ഒളിച്ചോടിയത്.
കുഞ്ഞിമംഗലത്തെ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ മുബഷിറ(21)യാണ് കാമുകനായ ക്ഷേത്ര പൂജാരി കുഞ്ഞിമംഗലത്തെ രാഹുലിനോടൊപ്പം ഒളിച്ചോടിയത്.
യുവതിയുടെ വിവാഹം വ്യാഴാഴ്ച പ്രതിശ്രുത വരനായ കാങ്കോല്‍ യുവാവിന്റെ വീട്ടില്‍ വെച്ച് നടക്കാനിരുന്നതാണ്. വിവാഹത്തിനുള്ള വലിയ ഒരുക്കങ്ങളാണ് കാങ്കോല്‍ യുവാവിന്റെ വീട്ടുകാര്‍ പൂര്‍ത്തിയാക്കിയത്.
തിങ്കളാഴ്ച വൈകിട്ട് കാങ്കോല്‍ യുവാവ് ഫോണില്‍ വിളിച്ചുവെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ മുബഷിറയെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല.
ഒളിച്ചോട്ടത്തിനിടയില്‍ കാമുകന്‍ രാഹുല്‍ പ്രതിശ്രുത വരനായ കാങ്കോല്‍ യുവാവിനെ ഫോണില്‍ വിളിച്ച് മുബഷിറയോടൊപ്പം നാട്ടില്‍ നിന്ന് മുങ്ങുകയാണെന്ന വിവരം അറിയിക്കുകയായിരുന്നു. രണ്ടുവര്‍ഷമായി യുവതി രാഹുലുമായി പ്രണയത്തിലാണത്രെ. മുബഷിറയുടെ പിതാവ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇരുവരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇരുവരുടെയും മൊ ബൈല്‍ ഫോണുകള്‍ സ്വി ച്ച് ഓഫ് ചെയ്ത നിലയിലാണ്.
No comments:
Post a Comment