Latest News

അന്ധവിദ്യാലയത്തിലെ അഞ്ച് വിദ്യര്‍ഥികളുടെ പ്ലസ്ടു പഠന ചെലവ് എസ്എഫ്‌ഐ ഏറ്റെടുക്കും

കാസര്‍കോട് : [www.malabarflash.com] എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാനഗര്‍ അന്ധവിദ്യാലയത്തിലെ അഞ്ച് വിദ്യര്‍ഥികളുടെ പ്ലസ്ടു പഠന ചെലവ് എസ്എഫ്‌ഐ കാസര്‍കോട് ഏരിയാ കമ്മിറ്റി ഏറ്റെടുക്കും.

മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കെ ദിലീപ്, സെക്രട്ടറി ദേവി കിരണ്‍, ജോയിന്റ് സെക്രട്ടറി കാര്‍ത്തിക്, കുമ്പള ബംബ്രാണയിലെ അബ്ദുള്‍ ജബ്ബാര്‍, നഫീസത്ത് മിസ്‌രിയ എന്നിവരുടെ രണ്ട് വര്‍ഷത്തെ പഠന ചെലവാണ് എസ്എഫ്‌ഐ ഏറ്റെടുക്കുക. ഇവര്‍ക്കുള്ള സഹായം രണ്ടിന് അന്ധവിദ്യാലയത്തില്‍ നടക്കുന്ന പരിപാടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ നല്‍കും.
ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി, ഏരിയാസെക്രട്ടറി ഷബീര്‍ കല്ലങ്കൈ, ജില്ലാ കമ്മിറ്റിയംഗം അഹമ്മദ് അഫ്‌സല്‍, ഹബീബ്, മുഹമ്മദ് എന്നിവര്‍ ബംബ്രണയിലെ അബ്ദുള്‍ ജബ്ബാറിന്റെയും നഫീസത്ത് മിസ്‌രിയയുടെയും വാടക വീട്ടിലെത്തി സഹായം ഉറപ്പ് നല്‍കി. 

കണ്ണിന് തിമിരം ബാധിച്ച ഉപ്പ ഹസൈനാര്‍ മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്താണ് ഈ നിര്‍ധന കുടുംബം ജീവിതം കഴിയുന്നത്. ഇവരെ സഹായിക്കാന്‍ പി കരുണാകരന്‍ എംപിക്കും കലക്ടര്‍ക്കും എസ്എഫ്‌ഐ നിവേദനം നല്‍കും. 
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.