പയ്യന്നൂര്‍ : [www.malabarflash.com] ബി ജെ പി നേതാവിന്റെ വാഴത്തോട്ടം വെട്ടിനശിപ്പിച്ച നിലയില്‍ കാണപ്പെട്ടു. ബി ജെ പി കണ്ണൂര്‍ ജില്ലാകമ്മറ്റിയംഗം എ കെ രാജഗോപാലന്‍ മാസ്റ്ററുടെ കാങ്കോല്‍ പത്താരട്ടയിലെ ക്ഷേത്രത്തിന് സമീപം ഒരേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത നൂറോളം വാഴകളാണ് വെട്ടിനശിപ്പിച്ചത്.
കുലച്ചതും കുലക്കാത്തതുമായ വാഴകള്‍ വാള്‍പോലെയുള്ള ആയുധം ഉപയോഗിച്ചാണ് വെട്ടിമാറ്റിയത്. കൂടാതെ മൂന്ന് മാസത്തോളം പ്രായമുള്ള വീട്ടി മരതൈകളും വെട്ടിമാറ്റയതില്‍ പെടുന്നു.
വാഴകള്‍ക്കും തൈകള്‍ക്കും വെള്ളമടിക്കാന്‍ സ്ഥലത്ത് സ്ഥാപിച്ച മോട്ടോറും എടുത്തുകൊണ്ടുപോയി. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കാങ്കോല്‍ ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന രാജഗോപാലന്‍ മാസ്റ്റര്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള മകന്‍ മനോജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വാഴകൃഷി നടത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജഗോപാലന്‍ മാസ്റ്ററുടെ മകളുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന് നേരെയും അക്രമം നടന്നിരുന്നു.
No comments:
Post a Comment