Latest News

ലക്ഷ്വറി ബസുകളിലും ട്രെയിനുകളിലും ലാപ്‌ടോപ് മോഷ്ടിക്കുന്ന കണ്ണൂര്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: [www.malabarflash.com] ലക്ഷ്വറി ബസുകളിലും ട്രെയിനുകളിലും ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുന്ന പ്രതി അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ മീരനിവാസില്‍ പി.സജേഷിനെ(42)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 

മോഷ്ടിച്ച ലാപ്‌ടോപ്പ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസബ പ്രിന്‍സിപ്പല്‍ എസ്‌ഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് സജേഷിനെ അറസ്റ്റ്‌ചെയ്യുകയായിരുന്നു. പതിനാല് ലാപ്‌ടോപ്പുകളും നാല് ഹാര്‍ഡ് ഡിസ്‌കുകളും നിരവധി ടാബ്‌ലറ്റുകളും കണെ്ട ടുത്തു.

സജേഷിനെതിരേ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലായി 35 ലാപ്‌ടോപ്പ് മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശി വിപിന്‍രാജിന്റെ ആപ്പിള്‍ മാക് ബുക്ക് പ്രോ ലാപ്‌ടോപ്പും ഡെല്‍ കമ്പനിയുടെ ലാപ്‌ടോപ്പും നാല് ഹാര്‍ഡ് ഡിസ്‌കുകളും കളവുപോയെന്ന പരാതിയില്‍ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മോഷണക്കേസില്‍ പിടിയിലായ സജേഷ് 2014 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ശേഷം ലക്ഷ്വറി ബസുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. 22 ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചതായി പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട് മാവൂര്‍ റോഡിലെ ഗള്‍ഫ് ബസാറിലെ കടയില്‍നിന്നു കണെ്ടടുത്ത 14 ലാപ്‌ടോപ്പുകളുടെ ഉടമസ്ഥരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച ലാപ്‌ടോപ്പുകള്‍ ഫോര്‍മാറ്റ് ചെയ്ത ശേഷം സ്വന്തം ഫയലുകള്‍ ഉള്‍ക്കൊള്ളിച്ചാണു സജേഷ് വില്പന നടത്തിയിരുന്നത്.

ഐബിഎമ്മിലെ ഐടി അഡ്മിനിസ്‌ട്രേറ്ററാണെന്നു പരിചയപ്പെടുത്തി, കമ്പനിയിലെ പഴയ ലാപ്‌ടോപ്പുകള്‍ ഒഴിവാക്കുകയാണെന്നു വിശ്വസിപ്പിച്ചാണു കളവുമുതലുകള്‍ വിറ്റിരുന്നത്. ലാപ്‌ടോപ്പ് മോഷണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലാപ്‌ടോപ് സര്‍വീസ് സെന്ററുകളിലും വില്പനകേന്ദ്രങ്ങളിലും വാട്‌സ്അപ്പ്-ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലും പോലീസ് വിവരം നല്‍കിയിരുന്നു. 

സംശയാസ്പദമായ സാഹചര്യത്തില്‍ ലാപ്‌ടോപ്പ് വില്പനയ്ക്ക് എത്തിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു സിറ്റി പോലീസ് കമ്മീഷണര്‍ പി.എ.വത്സന്റെ നിര്‍ദേശപ്രകാരം എസിപി എ.ജെ.ബാബുവിന്റെയും കസബ സിഐ സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ കസബ പൊലീസ് പ്രതിയെ വലയിലാക്കിയത്. കസബ പ്രിന്‍സിപ്പല്‍ എസ്‌ഐ ബി.കെ.സിജുവിന്റെ നേതൃത്വത്തില്‍ എസ് ഐ ദിലീപ്കുമാര്‍, സിപിഒമാരായ ജയചന്ദ്രന്‍, ധനീഷ്, ഷാജി, ഡ്രൈവര്‍ മുരളീധരന്‍ എന്നിവരടങ്ങിയ സംഘമാണ് സജേഷിനെ പിടികൂടിയത്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.