കാസര്‍കോട്: [www.malabarflash.com] തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അണങ്കൂര്‍ ജെ.പി കോളനിയിലെ വൈശാഖി(21)നെയാണ് രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് നടപടി. സൈനുല്‍ ആബിദ് വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിനാണ് വൈശാഖിനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തിന് ശേഷം കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന വൈശാഖിനെ ഒരാഴ്ച മുമ്പാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്. കൊലക്കേസില്‍ നേരത്തെ അറസ്റ്റിലായ ജ്യോതിഷിന്റെ സഹോദരനാണ് വൈശാഖ്.
No comments:
Post a Comment