പയ്യന്നൂര്‍: [www.malabarflash.com] വിവാഹത്തിന് രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്ന് മുങ്ങിയ യുവതി കാമുകനോടൊപ്പം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ ഹാജരായി.
കുഞ്ഞിമംഗലം കൊച്ചപ്പുറം സ്വദേശി അബ്ദുള്‍ ലത്തീഫിന്റെ മകളും ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയുമായ മുബഷിറയും കാമുകനും ക്ഷേത്ര പൂജാരിയുമായ ഏഴിലോട്ടെ രാഹുലിനോടൊപ്പം തിങ്കളാഴ്ച വൈകുന്നേരമാണ് നാടുവിട്ടത്.
കാങ്കോല്‍ സ്വദേശിയായ യുവാവുമായി മുബഷിറയുടെ വിവാഹം വ്യാഴാഴ്ച നടക്കേണ്ടതായിരുന്നു. വിവാഹ വസ്ത്രമെടുക്കാന്‍ പയ്യന്നൂരിലെ വസ്ത്രാലയത്തില്‍ കുടുംബാംഗങ്ങളോടൊപ്പം എത്തിയ മുബഷിറ വസ്ത്രാലയത്തില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു.
ടൗണില്‍ കാത്തുനിന്ന രാഹുലിനോടൊപ്പം യുവതി നേരെ എറണാകുളത്തെ സുഹൃത്തുക്കളുടെ അടുത്തേക്കാണ് ചെന്നത്. അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഇരുവരും ബുധനാഴ്ചയാണ് പയ്യന്നൂരിലേക്ക് മടങ്ങിയെത്തിയത്. ഇരുവരും പിന്നീട് പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ മണിയുടെ മുമ്പാകെ ഹാജരായി. ഇവരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം
ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
യുവതിയുമായി വിവാഹം ഉറപ്പിച്ച കാങ്കോല്‍ യുവാവിന്റെ വിവാഹം വ്യാഴാഴ്ച കൃത്യസമയത്ത് നടന്നു. മുബഷിറ മുങ്ങിയതോടെ കാങ്കോല്‍ സ്വദേശിനിയായ യുവതിയുമായി യുവാവിന്റെ വിവാഹം തിരക്കിട്ട് ഉറപ്പിക്കുകയായിരുന്നു.
No comments:
Post a Comment