Latest News

  

ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഉദുമ: [www.malabarflash.com] കാസര്‍കോട് ജില്ലയിലെ ഏക ഐ.എസ്.സി. വിദ്യാഭ്യാസ സ്ഥാപനമായ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജിന്റെ പത്താം വാര്‍ഷികത്തിന് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ മീഡില്‍ ഈസ്റ്റിലെ വ്യവസായ പ്രമുഖനും സേഫ്റ്റി സര്‍വ്വീസ് ഗ്രൂപ്പിന്റെ പ്രസിഡണ്ടുമായ മുഹമ്മദ് ബഷീര്‍ പടിയത്ത് ഉദ്ഘാടനം ചെയ്തു.

2015-ലെ ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷയില്‍ തുടര്‍ച്ചയായി നൂറുശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചത്. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പതിനായിരം വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആദ്യത്തെ പരിസ്ഥിതി സംരക്ഷണ പരിപാടിക്ക് സ്‌കൂള്‍ അധികൃതര്‍ നേതൃത്വം നല്‍കും.

ജൂലായ് 11ന് സി.ബി.എസ്.ഇ.യുടെ മുന്‍ അക്കാദമിക് ഡയറക്ടര്‍ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ടീച്ചേഴ്‌സ് എംപവര്‍മെന്റ് പരിപാടി സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ അറിയിച്ചു. അതോടൊപ്പം ആള്‍ കേരള കിന്റര്‍ ഫെസ്റ്റ്, ഇന്റര്‍ നാഷണല്‍ സ്‌പെല്ലിംഗ്ബി, ഷേക്‌സപീയര്‍ നാടക ഫെസ്റ്റ്, ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങിയവ ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുളള മാസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കര അറിയിച്ചു.


ഐ.സി.എസ്.ഇ. പരീക്ഷയില്‍ സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഒന്നാമതായ ലുത്ഫാ മൂസ (സയന്‍സ്), സാലിമാ അമീര്‍ അലി (കൊമേഴ്‌സ്) എന്നിവര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണമെഡല്‍ മുഖ്യാതിഥി ബഷീര്‍ പടിയത്ത് സമ്മാനിച്ചു. സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസിമി, മദര്‍ പി.ടി.എ. പ്രസിഡണ്ട് റെയ്‌സാ ഹസ്സന്‍, ഗ്രീന്‍വുഡ്‌സ് വനിതാ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം. വേണുഗോപാല്‍, മലബാറിലെ പ്രമുഖ എന്‍ട്രന്‍സ് സ്ഥാപനമായ നോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടര്‍ പ്രൊഫ. ശ്രീരാജ് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. 

2015-ലെ ജെ.ഇ.ഇ. മെയിനില്‍ പരീക്ഷ എഴുതിയ 13 വിദ്യാര്‍ത്ഥികളില്‍ അര്‍ഹത നേടിയ അബ്ദുല്‍ മുനാസിര്‍, നൗഷാദ്, ഖാലിദ്, മുഹമ്മദ് നാസിം, മൊയ്തീന്‍ ഷാരിഖ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. 2015-ലെ കുസാറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ 22-ാം റാങ്ക് നേടിയ ശാരികാ ശങ്കര്‍ തുടങ്ങിയ പതിനൊന്ന് വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.