Latest News

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ കാസര്‍കോട് ഓഫീസ് ഉടന്‍ ആരംഭിക്കും: ചെര്‍ക്കളം

കാസര്‍കോട്: [www.malabarflash.com]ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ കാസര്‍കോട് ഓഫീസ് ഉടന്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു.

കോര്‍പ്പറേഷന്‍ കഴിഞ്ഞ ഏഴു മാസങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ വികസനത്തിന് വിവിധ പദ്ധതികള്‍ക്കായി 27,33,42,800 രൂപ ലോണ്‍ നല്‍കിയതായി ചെര്‍ക്കളം പറഞ്ഞു. കോഴിക്കോട്ടെ ഹെഡ്ഓഫീസിലൂടെ മാത്രമാണ് ഈ വായ്പകളെല്ലാം നല്‍കിയത്. 

സ്വയം തൊഴില്‍ കണ്ടെത്താന്‍ 2,53,900 രൂപയും വിദ്യാഭ്യാസ ലോണും പാരന്റ് പ്ലസും ഇനത്തില്‍ 33,33,34000 രൂപയും പ്രവാസി ലോണായി 58,66000 രൂപയും നിതാഖാത്തിന് 58,66000 രൂപയും എംപ്ലോയീസ് ലോണായി 17,16000 രൂപയും ബിസിനസ് വികസനത്തിന് 1,22,83000 രൂപയും കൂടിയാണ് ലോണ്‍ അനുവദിച്ചത്. 

കെ.എസ്. എം.ഡി.എഫ്.സിയുടെ സഹായത്തോടെയാണ് ലോണ്‍ വിതരണം ചെയ്തത്. വിസ ലോണ്‍ ഇനത്തില്‍ 17,16000 രൂപയും നല്‍കി. ലോണ്‍ വാങ്ങിയവര്‍ കൃത്യമായി തിരിച്ചടച്ചാല്‍ കൂടുതല്‍ പദ്ധതികള്‍ക്കായി ന്യൂനപക്ഷങ്ങളെ കോര്‍പ്പറേഷന് സഹായിക്കാന്‍ കഴിയും. ന്യൂനപക്ഷങ്ങളുടെ വികാസത്തിനായി കോര്‍പ്പറേഷന്‍ വിവിധ പദ്ധതികളെക്കുറിച്ച് പരിശോധിച്ചുവരുന്നതായി ചെര്‍ക്കളം പറഞ്ഞു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.