Latest News

വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം അഷ്ട ബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവത്തിനൊരുങ്ങുന്നു

കാഞ്ഞങ്ങാട്: [www.malabarflash.com] വാഴക്കോട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം മെയ് 22 മുതല്‍ 28 വരെ നടക്കും. മെയ് 22 ന് രാവിലെ പത്ത് മണിക്ക് കലവറ നിറക്കല്‍. രാവിലെ 11 മണിക്ക് പാമ്പും മേക്കാട്ട് ബ്രഹ്മശ്രീ പി എസ് ശ്രീധരന്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നാഗത്തില്‍ കലശം. ഉച്ചക്ക് രണ്ട് മണിക്ക് ഹിന്ദുസ്ഥാന്‍ ഭജന്‍ഗംഗ, രാത്രി 7 മണിക്ക് സര്‍പ്പവലി.

23 ന് രാവിലെ 10 മണിക്ക് ഊട്ടുപുര ചുറ്റുപന്തല്‍ സമര്‍പ്പണം ആനന്ദാശ്രമം സ്വാമി മുക്താനന്ദ നിര്‍വ്വഹിക്കും. യോഗത്തില്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷം വഹിക്കും. മടിക്കൈ കമ്മാരന്‍, എസ് സുദര്‍ശനന്‍, എന്‍ കേളു നമ്പ്യാര്‍, ടി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ കോട്ടപ്പാറയില്‍ ക്ഷേത്ര കമാനം സമര്‍പ്പിച്ച ടി കരുണനെ ചടങ്ങില്‍ ആദരിക്കും. പി വി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും എം ഗോവിന്ദന്‍ മാസ്റ്റര്‍ നന്ദിയും പറയും. ഉച്ചക്ക് രണ്ടിന് കുടുംബ കൂട്ടായ്മയില്‍ ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസെടുക്കും. വി കെ ഗോപി അധ്യക്ഷം വഹിക്കും. എം രഞ്ജിത്ത് സ്വാഗതം പറയും. വൈകുന്നേരം 5 ന് ആചാര വരവേല്‍പ്പ്, 7 ന് സത്‌സംഗ്, 8 ന് പൂരക്കളി.
24 ന് രാവിലെ 9 മണിക്ക് ബാലസരസ്വതി പൂജ, ഉച്ചക്ക് 2 ന് ഭക്തിഗാനസുധ, വൈകുന്നേരം 4 ന് സ്വാമി ബോധ ചൈതന്യയുടെ ആധ്യാത്മിക പ്രഭാഷണം, എം കുമാരന്‍ കുന്നത്തുംമൂല അധ്യക്ഷം വഹിക്കും. കെ വിനോദ് സ്വാഗതവും പി മനോജ് നന്ദിയും പറയും. 7 ന് ഭജന. തുടര്‍ന്ന് ജനനി കലാസമിതിയും ബാലഗോകുലവും സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍.
25 ന് രാവിലെ 9 ന് മഹാമൃത്യുഞ്ജയ ഹോമം, 1 മണിക്ക് അക്ഷരശ്ലോക സദസ്സ്, 4.30 ന് സ്വാമി പ്രേമാനന്ദയുടെ ആധ്യാത്മിക പ്രഭാഷണം. പി രാമകൃഷ്ണന്‍ അധ്യക്ഷം വഹിക്കും, ഓം പ്രകാശ് സ്വാഗതവും പ്രശാന്ത് നന്ദിയും പറയും. 7 മണിക്ക് മാതൃ സമിതിയുടെ തിരുവാതിരക്കളി. 7.30 ന് ഭജന, 8.30 ന് ടി പി ശ്രീനിവാസന്‍ മാസ്റ്ററുടെ സംഗീത കച്ചേരി.
26 ന് രാവിലെ 9 മണിക്ക് സുകൃത ഹോമം, 10 ന് മഹാകവി കുട്ടമത്തിന്റെ ബാലഗോപാലം എന്ന നാടകത്തിന്റെ കഥാവിഷ്‌കാരം. അവതരണം ഇ ബാലഗോപാല്‍ കുട്ടമത്ത്, 4.30 ന് മാതൃ സംഗമം സീമ കല്യാണ്‍ അഖില ഭാരതീയ സംയോജകന്‍ എ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. സി കല്യാണി അധ്യക്ഷത വഹിക്കും. കെ ശോഭന പ്രസംഗിക്കും. പി ഗിരിജ സ്വാഗതവും ബിജി ബാബു നന്ദിയും പറയും. 7 ന് പി സര്‍വ്വൈശ്വര്യ വിളക്ക് പൂജ. 8.30 ന് കളരിപ്പയറ്റ് പ്രദര്‍ശനം.
27 ന് രാവിലെ 9 മണിക്ക് നവഗ്രഹ പൂജ, 10 ന് ആചാര്യ-സ്ഥാനിക-ഗുരുസ്വാമി-ക്ഷേത്ര ഭാരവാഹി കൂട്ടായ്മ ബ്രഹ്മശ്രീ ഇരവല്‍ കേശവ വാഴുന്നവര്‍ ഉദ്ഘാടനം ചെയ്യും. കെ വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷം വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യാതിഥിയായിരിക്കും. സി വി ഗംഗാധരന്‍, എ ആര്‍ രാമകൃഷ്ണന്‍, എം കെ കൃഷ്ണന്‍, ബാലന്‍ മാസ്റ്റര്‍, സി കുഞ്ഞികൃഷ്ണന്‍, വയലപ്രം നാരായണന്‍, അഡ്വ. സി വി ദാമോദരന്‍, പി ഗോപാലന്‍, സി രാജന്‍ പെരിയ, പി ദാമോദരപ്പണിക്കര്‍, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, എം ശങ്കരന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ നരിക്കോട് എന്നിവര്‍ സംസാരിക്കും. എ വേലായുധന്‍ സ്വാഗതവും, പി വി കൃഷ്ണന്‍ നന്ദിയും പറയും. 4 ന് അഡ്വ. കെ കരുണാകരന്റെ ആധ്യാത്മിക പ്രഭാഷണം. ബാബുകോട്ടപ്പാറ അധ്യക്ഷത വഹിക്കും. സി ഭാസ്‌കരന്‍ സ്വാഗതവും പി മണി നന്ദിയും പറയും. 7 ന് ഭജന. 8.30 ന് പ്രശസ്ത സിനിമ നൃത്ത സംവിധായന്‍ കോവൈ ഗോപാലകൃഷ്ണന്റെ ശാസ്ത്രീയ നൃത്തം.
28 ന് രാവിലെ 4 മണിക്ക് മഹാഗണപതി ഹോമം. 7.19 മുതല്‍ 9.31 വരെയുള്ള ഉത്രം-മിഥുനം രാശി മുഹൂര്‍ത്തത്തില്‍ അഷ്ട ബന്ധക്രിയ ബ്രഹ്മകലശാഭിഷേകം, ഉച്ചക്ക് 1. 30 ന് സംഗീതാര്‍ച്ചന. 6 ന് ദീപാരാധന, ശ്രീഭൂതബലി എഴുന്നള്ളത്ത്, പഞ്ചവാദ്യം, കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് 12 മണിക്ക് നൃത്തോത്സവത്തോട് കൂടി ഉത്സവം സമാപിക്കും. എല്ലാ ദിവസവും ഉച്ചക്ക് ഭക്തജനങ്ങള്‍ക്ക് അന്നദാനം.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.