Latest News

ഉദുമ പഞ്ചായത്ത് വിഭജനം; വര്‍ഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമമെന്ന് ലീഗ്

ഉദുമ: [www.malabarflash.com] ഉദുമ ഗ്രാമപഞ്ചായത്ത് വിഭജനത്തിന്റെ പേരില്‍ വര്‍ഗീയത ഇളക്കിവിട്ട് നാട്ടില്‍ കലാപമുണ്ടാക്കാന്‍ സി.പിഎം ശ്രമിക്കുന്നതായി മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിററി ആരോപിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് സി.പി.എം ഇത്തരം തരംതാണ പ്രസ്താവനയുമായി രംഗത്ത് വരുന്നത്.
ഉദുമ, പളളിക്കര, പുല്ലൂര്‍ പെരിയ എന്നീ മൂന്ന് പഞ്ചായത്തുകളിലെ പ്രാദേശങ്ങള്‍ ചേര്‍ത്ത് പുതുതായി പനയാല്‍ പഞ്ചായത്ത് രൂപീകരിക്കാന്‍ തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാനത്ത് നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ വിഭജിച്ച് പുതിയത് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പനയാല്‍ പഞ്ചായത്തിന്റെ രൂപീകരണം.

35 വര്‍ഷത്തോളം ഉദുമ ഗ്രാമപഞ്ചായത്ത് ഭരിച്ച സി.പി.എമ്മിന് എടുത്ത് പറയാന്‍തക്ക നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടെല്ല് മുസ്‌ലിം ലീഗ് ആരോപിക്കുന്നു.
സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്കുളള ഒഴുക്ക തടയാന്‍ സാധിക്കാത്തത് കൊണ്ടാണ് ഭൂരിപക്ഷ വര്‍ഗീയതയുമായി സി.പി.എം രംഗത്തു വന്നിരിക്കുന്നത്.
35 വര്‍ഷം ഭരിച്ച ബംഗാളില്‍ ഇന്നത്തെ സി.പിഎമ്മിന്റെ അവസ്ഥ ദയനീയമാണ്. ഈ സ്ഥിതിവിശേഷം ഉദുമയിലും ഉണ്ടാകാനുളള സാധ്യതയാണ് സി.പി.എമ്മിന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്നും ലീഗ് പഞ്ചായത്ത് കമ്മിററി അഭിപ്രായപ്പെട്ടു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.