Latest News

പിണറായിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

കണ്ണൂര്‍: [www.malabarflash.com] പിണറായി ഓലയമ്പലത്ത് പാചകവാതകം കയറ്റി പോവുകയായിരുന്ന ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടു. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വാതകം കയറ്റി പോവുകയായിരുന്ന ടാങ്കറാണ് പുലര്‍ച്ചെ രണ്ടു മണിയോടെ അപകടത്തില്‍പെട്ടത്.

റോഡരികില്‍ വാട്ടര്‍ അതോറിറ്റി പൈപ്പിടുന്നതിനു വേണ്ടി സ്ഥാപിച്ച കുഴിയില്‍ വീണ് നിയന്ത്രണംവിട്ട് മറിഞ്ഞ ടാങ്കര്‍ തൊട്ടടുത്ത ഹൈടെന്‍ഷന്‍ ലൈനിന്റെ തൂണില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് പൂര്‍ണമായും തകര്‍ന്നു. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തായി പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വാതക ചോര്‍ച്ച സംഭവിക്കാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഹൈടെന്‍ഷന്‍ ലൈന്‍ തകര്‍ന്നതിനാല്‍ പ്രദേശത്തെ വൈദ്യുതി വിതരണം പൂര്‍ണമായും താറുമാറായി. 

ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി മുരുകന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടവിവരം അറിഞ്ഞയുടനെ പ്രദേശത്തുള്ളവര്‍ സ്വമേധയാ വീടുകള്‍ വിട്ട് മാറി താമസിച്ചിരുന്നു. സുരക്ഷാ പ്രശ്‌നം ഉള്ളതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കൂത്തുപറമ്പ്, പാറപ്പുറം വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. 

വാതകം മാറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനുവേണ്ടി ഐ.ഒ.സിയുടെ സംവിധാനങ്ങള്‍ കോഴിക്കോട്ട് നിന്ന് സ്ഥലത്തെത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയൂ.

വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴി ശരിയായ രീതിയില്‍ മണ്ണിട്ട് മൂടാത്തതാണ് അപകടത്തിന് കാരണമെന്നും അതല്ല ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നും പറയുന്നുണ്ട്.

2012 ആഗസ്ത് 27ന് കണ്ണൂര്‍ ചാലയില്‍ ഗ്യാല് ടാങ്കര്‍ അപകടത്തില്‍ പെട്ട് 20ഓളം പേര്‍ മരണപ്പെട്ടിരുന്നു.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.