Latest News

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ മൂന്നാം വാരം

തിരുവനന്തപുരം: [www.malabarflash.com] തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ മൂന്നാംവാരം നടക്കും. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ പുതിയ ഭരണസമിതി അധികാരം ഏല്‍ക്കും. പുതുതായി നിലവില്‍ വരുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ വനിതയായിരിക്കും.

കണ്ണൂര്‍ കൂടി കോര്‍പറേഷനാകുന്നതോടെ സംസ്ഥാനത്തെ കോര്‍പറേഷനുകളുടെ എണ്ണം ആറാകും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണതലത്തില്‍ 50 ശതമാനം വനിതാ സംവരണം ആയതുകൊണ്ടുതന്നെ മൂന്നിടത്ത് വനിതാ മേയര്‍മാര്‍ വരും. ഇതനുസരിച്ച് നിലവില്‍ പുരുഷന്മാര്‍ മേയറായിട്ടുള്ള എറണാകുളം, തൃശൂര്‍ എന്നിവിടങ്ങള്‍ക്കു പുറമേ കണ്ണൂരും വനിതാ സംവരണമാകും. നിലവില്‍ വനിതാ മേയറുള്ള തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ പുരുഷന്മാരായിരിക്കും മേയര്‍ സ്ഥാനത്ത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാര്‍ഡ് വിഭജനവും വോട്ടര്‍പട്ടിക പുതുക്കലും തുടരുകയാണ്. ഒരു കോര്‍പറേഷനു പുറമേ 69 ഗ്രാമപഞ്ചായത്തും 31 മുനിസിപ്പാലിറ്റികളുമാണ് പുതുതായി രൂപീകരിക്കുന്നത്. ഇതോടെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 1047 ഉം നഗരസഭകളുടെ എണ്ണം 91 ഉം ആകും. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണത്തില്‍ മാറ്റമില്ല.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.