കാഞ്ഞങ്ങാട്: [www.malabarflash.com] ഇസ്തിരിപ്പെട്ടി കൊണ്ട് ദേഹമാസകലം ചുട്ടുപൊള്ളിച്ചും കൈകാലുകള്‍ തല്ലിയൊടിച്ചും യുവ ഭര്‍തൃമതി കൂളിയങ്കാല്‍ സ്വദേശിനി നാസിയയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് നീലേശ്വരം പേരോല്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതിയില്‍ കീഴടങ്ങി. ഫൈസലിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത് തോയമ്മലിലെ ജില്ലാ ജയിലിലേക്കയച്ചു.
പേരോലിലെ ഫൈസലിന്റെ വീട്ടില്‍ മൂന്ന് കുട്ടികളുടെ മാതാവ് കൂടിയായ നാസിയ ക്രൂര പീഡനത്തിനിരയായത് ഇക്കഴിഞ്ഞ മാര്‍ച്ച് 13 നാണ്. മുഖത്തും കൈകാലുകളിലും അടിവയറിലും തുടകള്‍ക്കും ഇരുകാലുകള്‍ക്കും ഭര്‍ത്താവ് ഫൈസലും സഹോദരി ഹോമിയോ ഡോക്ടര്‍ നാദിറയും മാതാവ് ഫാത്തിമയും ചേര്‍ന്ന് ഇസ്തിരിപ്പെട്ടി കൊണ്ട് ചുട്ടുപൊള്ളിക്കുകയും കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഫൈസലും സഹോദരി ഡോ. നാദിറയും മാതാവ് ഫാത്തിമയും ഒളിവിലാണ്. ഇതിനിടയിലാണ് ബുധനാഴ്ച വൈകിട്ട് ഫൈസല്‍ കോടതിയില്‍ കീഴടങ്ങുന്നത്.
കൂടുതല്‍ ചോദ്യം ചെയ്യാനായി ഫൈസലിനെ നീലേശ്വരം പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുന്നുണ്ട്. ഈ കേസിന്റെ അന്വേഷണത്തില്‍ പോലീസ് അനാസ്ഥ കാണിച്ചുവെന്ന പരാതിയില്‍ ഇതേ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് ക്രൈംബ്രാഞ്ചിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കെ വി സന്തോഷ് കുമാര്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തി നാസിയയുടെ പിതാവ് സി അബ്ദുള്ള, പിതൃ സഹോദരന് മുസ്ലിം ലീഗ് നേതാവ് സി മുഹമ്മദ് കുഞ്ഞി എന്നിവരില്‍ നിന്ന് വിശദ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
No comments:
Post a Comment