Latest News

കാര്‍ തല കീഴായി തോടിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: [www.malabarflash.com] മാവുങ്കാല്‍ പള്ളോട്ട് കാലിച്ചാമരം റോഡില്‍ അംബാസിഡര്‍ കാര്‍ തല കീഴായി തോടിലേക്ക് മറിഞ്ഞു. പള്ളോട്ടെ രാധയുടെ മകന്‍ അനിലിന്റേതാണ് മറിഞ്ഞ അംബാസിഡര്‍ കാര്‍. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

റോഡിന്റെ വീതി കുറവ് കാരണമാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡ് വീതി കൂട്ടുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.