തിരുവനന്തപുരം: [www.malabarflash.com] പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ടു മണിക്കൂര്‍ വാഹന പണിമുടക്ക്.
മോട്ടോര്‍ തൊഴിലാളികളുടെ ഫെഡറേഷനുകളുടെ സംയുക്ത സമരസമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ രണ്ടു മണിക്കൂറാണു പണിമുടക്ക്.
No comments:
Post a Comment