Latest News

സ്‌കൂളിലെ കംപ്യൂട്ടര്‍ മോഷണം: ആറു യുവാക്കള്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറ: [www.malabarflash.com] ചോറ്റാനിക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണയന്നൂര്‍ ഗവണ്‍മെന്റ് ജൂണിയര്‍ ബേസിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നു കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് തുടങ്ങിയ നിരവധി ഇലക്‌ട്രോണിക് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ ആറു യുവാക്കളെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കളില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല.

രണ്ടു കേസുകളിലും പെട്ട പ്രതികളെല്ലാവരും ചോറ്റാനിക്കര സ്വദേശികളും ചിലര്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുമാണെന്ന് പോലീസ് പറഞ്ഞു. അജയ് ഉണ്ണി (19), ആകാശ് (19), ഹരികൃഷ്ണന്‍ (18), സുരാജ് (23) എന്നിവരുള്‍പ്പെട്ട സംഘമാണു ചോറ്റാനിക്കര വിഎച്ച്എസ്എസിന്റെ ഐടി മുറിയുടെ ജനല്‍ കമ്പി അറുത്തുമുറിച്ചും വളച്ചും അകത്തുകടന്ന് ഏഴ് ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും മറ്റുപകരണങ്ങളും കവര്‍ന്നതെന്നു പോലീസ് പറഞ്ഞു. ഏപ്രില്‍ മൂന്നിനാണു ചോറ്റാനിക്കര സ്‌കൂളില്‍ മോഷണം നടത്തിയതെന്നും പ്രതികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

കണയന്നൂര്‍ ജെബിഎസില്‍ മേയ് രണ്ടിനു ജനലഴികള്‍ മുറിച്ചു കട ന്നു കംപ്യൂട്ടര്‍ ലാബില്‍നിന്നും കം പ്യൂട്ടറുകളും മറ്റുപകരണങ്ങളും മോഷ്ടിച്ചതു വിഗ്നേഷ് ശിവനും(18), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും കൂടിയാണെന്നു പോലീസ് പറഞ്ഞു.

അടിച്ചുപൊളിച്ചു കറങ്ങി നടക്കാനുള്ള പണം സമ്പാദിക്കുന്നതിനാണു കംപ്യൂട്ടറുകള്‍ മോഷ്ടിച്ചു വിറ്റതെന്നു പ്രതികള്‍ പോലീസിനു മൊഴി നല്കി.പ്രതികള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാന റിയാവുന്നവരാണ്. റൂറല്‍ എസ്പി യതീഷ് ചന്ദ്രയ്ക്കു കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നു പിറവം സിഐ ജിനദേവന്‍, ചോറ്റാനിക്കര എസ്‌ഐ രാധാകൃഷ്ണന്‍, എഎസ്‌ഐമാരായ വേണുഗോപാല്‍, ബാബു, കുഞ്ഞുമോന്‍ തുടങ്ങിയവരാണു ചോറ്റാനിക്കരയില്‍നിന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.