കോട്ടിക്കുളം: [www.malabarflash.com] മംഗലാപുരം-ചെന്നൈ മെയില്‍ തൃക്കണ്ണാടിനടുത്ത് വൈദ്യുതി പോസ്റ്റിലിടിച്ച് 20 മിനുട്ട് നിര്‍ത്തിയിട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 2.15നാണ് സംഭവം. വൈദ്യുതീകരണത്തിന്റെ ഭാഗമായി ഒരു വശത്തെ വൈദ്യുതപോസ്റ്റില്‍ നിന്നും മറുവശത്തേക്ക് വൈദ്യുതി കടത്തിവിടുന്ന കമ്പിയും ഇരുമ്പു പൈപ്പും താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമായത്.
എഞ്ചിന് ഇരുമ്പ് പൈപ്പിലിടിച്ചപ്പോള് സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടായി. സംഭവിച്ചതെന്തെന്നറിയാതെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി. തീവണ്ടി നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റും ഗാര്‍ഡുമാരും പരിശോധിച്ചു. എഞ്ചിനു കേടുപാടൊന്നുമില്ലായിരുന്നു. 20 മിനുട്ട് നേരം പരിശോധിച്ച ശേഷമാണ് തീവണ്ടി യാത്ര തുടര്‍ന്നത്.
പാളത്തില്‍ ഇരുമ്പ് പൈപ്പ് എങ്ങനെ വന്നു എന്നത് പരിശോധിച്ചുവരികയാണ്. സുരക്ഷാ വീഴ്ചയാണിതെന്ന് കരതുന്നു. ഇക്കാര്യം റെയില്‍വെ പരിശോധിക്കുമെന്നറിയുന്നു.
No comments:
Post a Comment