Latest News

ഗ്രീന്‍വുഡ്‌സില്‍ സൗജന്യ എന്‍ട്രന്‍സ് ഓറിയന്റ് ബ്രിഡ്ജ് കോഴ്‌സ്

ഉദുമ: [www.malabarflash.com] ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ & ജൂനിയര്‍ കോളേജിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നിന്നും കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തെ സൗജന്യ എന്‍ട്രന്‍സ് ഓറിയന്റ് ബ്രിഡ്ജ് കോഴ്‌സ് നടത്തുന്നു. മെയ് 4ന് ആരംഭിച്ച് ജൂണ്‍ 3 വരെയാണ് ക്ലാസ്സുകള്‍ നടത്തുന്നത്. 

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസ്സില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി റിസള്‍ട്ടിന് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രസ്തുത കോഴ്‌സില്‍ സൗജന്യമായി ചേരാവുന്നതാണ്. 

ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക് എന്നീ വിഷയങ്ങളിലാണ് പരിചയ സമ്പന്നരായ അദ്ധ്യാപകരാല്‍ ക്ലാസ്സുകള്‍ നടത്തപ്പെടുന്നത്. കോഴിക്കോട് ആസ്ഥാനമായ മലബാറിലെ പ്രശസ്ത എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനമായ നോബല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അദ്ധ്യാപകരാണ് ക്ലാസ്സുകള്‍ എടുക്കുന്നത്. 

JEE Main - അഡ്വാന്‍സ്ഡ്, മെഡിക്കല്‍, എഞ്ചിനീയറിംഗ് തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള മെഡിക്കല്‍, ടെക്‌നോളജി, എഞ്ചിനിയറിംഗ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്നവര്‍ക്ക് ഗൈഡന്‍സ് നല്‍കലാണ് ഈ ബ്രിഡ്ജ് കോഴ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. 

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എസ്.സി സിലബസ്സില്‍ എന്‍ട്രന്‍സ് കോച്ചിംഗും പ്ലസ് വണ്‍ പഠനവും തുടരാവുന്നതാണ്. രാവിലെ 9.30 മുതല്‍ 3.30വരെയാണ് ക്ലാസ്സ് സമയം. എല്ലാ ദിവസവും മോക്ക് ടെസ്റ്റ് ഉണ്ടായിരിക്കും.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.