Latest News

ഭര്‍തൃബന്ധുവിനോടൊപ്പം ഒളിച്ചോടിയ യുവതിയും കുഞ്ഞും ബാംഗ്ലൂരില്‍

ബേക്കല്‍: [www.malabarflash.com] മകളെയും കൂട്ടി ഭര്‍തൃ ബന്ധുവിനോടൊപ്പം ഒളിച്ചോടിയ യുവതി ബാംഗ്ലൂരില്‍ ഉള്ളതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു.

പള്ളിക്കര ഇല്യാസ് നഗറിലെ മുഹമ്മദ് ഹനീഫയുടെ ഭാര്യ തച്ചങ്ങാട് സ്വദേശിനി ഹസീന എന്ന അസ്മ (25) യാണ് ആറു വയസ്സുള്ള മകള്‍ അര്‍സാനയെയും കൂട്ടി മുഹമ്മദ് ഹനീഫയുടെ സഹോദരി ഭര്‍ത്താവും എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനുമായ ശിഹാബിനോടൊപ്പം ഒളിച്ചോടിയത്.
ഭര്‍തൃ വീട്ടില്‍ നിന്നും പിണങ്ങി തച്ചങ്ങാട്ടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന അസ്മ ഏപ്രില്‍ 25 ന് രാവിലെയാണ് അര്‍സാനയെയും കൊണ്ട് വീട്ടില്‍ നിന്നിറങ്ങിയത്. 

പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അസ്മയുടെ വീട്ടില്‍ നിന്നും ഇത് സംബന്ധിച്ച വിവരം ലഭിച്ച ഭര്‍ത്താവ് മുഹമ്മദ് ഹനീഫ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്മയും കുട്ടിയും ബാംഗ്ലൂരിലുണ്ടെന്ന സൂചന ലഭിച്ചത്.
ഇതേ തുടര്‍ന്ന് അടുത്ത ദിവസം തന്നെ പോലീസ് ബാംഗ്ലൂരിലേക്ക് പോകും. അസ്മയും ഷിയാബും തമ്മില്‍ അടുപ്പത്തിലാണെന്ന വിവരമറിഞ്ഞതോടെ ഭര്‍തൃ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അസ്മ കുട്ടിയെയും കൂട്ടി ഷിയാബിനോടൊപ്പം പോയത്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.