ഉദുമ: [www.malabarflash.com] വീട്ടില്‍ നിന്നെടുത്ത 16പവന് സ്വര്‍ണവുമായി കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി വിവാഹിതയായി തിരിച്ചെത്തി. ഉദുമ പള്ളത്തെ ഗംഗാധരന്റെ മകള്‍ സരിഗയാണ് വിവാഹിതയായി തിരിച്ചെത്തിയത്.
മെയ് 2നാണ് ഇടവുങ്കാലിലെ നാരായണന്റെ മകന് ബസ് ക്ലീനറായ രാജേഷിനോടൊപ്പെ ഒളിച്ചോടിയത്. വിവാഹതരായ ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ നാട്ടില്‍ തിരിച്ചെത്തി ബേക്കല്‍ പോലിസില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ സരിഗ രാജേഷിനോടൊപ്പം തിരിച്ചു.
വിവാഹം ചെയ്യാന്‍ താല്പര്യമുണ്ടെന്നറിയിച്ച് രാജേഷ് പല തവണ സരിഗയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാല്‍ സരിഗയുടെ വീട്ടുകാര്‍ വിസമ്മതിച്ചു. ഈ സാഹചര്യത്തിലാണ് യുവതിയെയും കൂട്ടി രാജേഷ് നാടുവിട്ടത്.

No comments:
Post a Comment