Latest News

പതിമൂന്നുകാരി കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു

കാസര്‍കോട്: [www.malabarflash.com] കുമ്പള സ്വദേശിനിയായ പതിമൂന്നുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരായ പരാതിക്കാരിയായ പെണ്‍കുട്ടി സാക്ഷി വിസ്താരത്തിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

2014 ലാണ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ കുമ്പള പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശ് സ്വദേശിയായ തുണിവില്‍പ്പനക്കാരന്‍ ലൈംഗികരമായി പീഢിപ്പിച്ചത്. പിതാവ് പത്ത് വര്‍ഷം മുമ്പ് മരണപ്പെട്ടതിനാല്‍ മാതാവിന്റെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി കഴിയുന്നത്. പെണ്‍കുട്ടിക്ക് രണ്ട് സഹോദരങ്ങളുമുണ്ട്. 

ഗാന്ധി ജയന്തി ദിനത്തില്‍ സ്‌ക്കൂളില്‍ പോയിരുന്ന പെണ്‍കുട്ടി ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. തല്‍സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മഞ്ഞടീഷര്‍ട്ടും കറുത്ത പാന്റും ധരിച്ച ഉത്തര്‍ പ്രദേശ് സ്വദേശി വീട്ടുവരാന്തയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ കൈയ്യില്‍ കടന്ന് പിടിക്കുകയാണുണ്ടായത് ഭയചകിതയായ പെണ്‍കുട്ടി നിലവിളിച്ച് കൊണ്ട് അടുത്ത വീട്ടിലേക്ക് ഓടികയറുകയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. 

സംഭവമറിഞ്ഞ് പരിസര വാസികള്‍ എത്തുമ്പോഴേക്കും തുണിവില്‍പ്പനക്കാരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയും കുമ്പളപോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കുട്ടി മാതാവിനോടൊപ്പം പിന്നീട് പോലീസ് സ്റ്റേഷനില്‍ പോയി രേഖാ മൂലം പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഉത്തര്‍ പ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്യുകയും പ്രതിയെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു.

പോലീസ് കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. ഉത്തര്‍പ്രദേശ് സ്വദേശി പീഢിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന് ഒരാഴ്ച മുമ്പ് ഇതേയാള്‍ കുട്ടിയെ വീട്ടിനകത്ത് വെച്ച് ലൈംഗിക പീഢനത്തിനിരയാക്കുകയായിരുന്നു. ഇക്കാര്യം കുട്ടി ഡോക്ടറോടാണ് വെളിപ്പെടുത്തിയത്. 

കുമ്പള സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിക്കുകയായിരുന്നു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.