Latest News

സല്‍മാന്‍ ഖാന് രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം

മുംബൈ: [www.malabarflash.com] വാഹനമിടിച്ച് ഒരാള്‍ മരിച്ച കേസില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാന് കോടതി രണ്ടുദിവസത്തെ ജാമ്യം അനുവദിച്ചു. ശിക്ഷിക്കപ്പെട്ടെങ്കിലും ഇന്ന് വീട്ടിലേക്ക് മടങ്ങാം. പതിമൂന്ന് വര്‍ഷം മുമ്പ് മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ റോഡിനരികില്‍ കിടന്നുറങ്ങിയിരുന്ന ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് മുംബൈ അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വിധി.

പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി ഭാഗികമായി അംഗീകരിച്ചാണ് കോടതി ശിക്ഷ അഞ്ചുവര്‍ഷമായി കുറച്ചത്. മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. സല്‍മാന്‍ഖാന്‍ അമിതമായി മദ്യപിച്ചിരുന്നതായി രക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുള്ള ശിക്ഷയാണ് സല്‍മാന്‍ ഖാന് ലഭിച്ചത്. സെക്ഷന്‍ 304 (2) വകുപ്പ്, 279ാം വകുപ്പ്, 337, 338 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. സല്‍മാനെതിരെ ചുമത്തിയ എട്ടുകുറ്റങ്ങളും തെളിഞ്ഞു. 2002 സപ്തംബര്‍ 28നാണ് അപകടമുണ്ടായത്. സല്‍മാന്റെ സാമൂഹിക ജീവിതവും സമൂഹത്തിനായി അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളും പരിഗണിച്ച് ശിക്ഷ പരമാവധി കുറച്ച് നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്. അത് ഭാഗികമായി കോടതി അംഗീകരിച്ചു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.