കാസര്‍കോട്: [www.malabrflash.com] സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ 27 ാം റാങ്കും ജില്ലയില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ അഹ്മമദ് നജ്ജാദ് ഹുസൈനും സഹോദരന്‍ മുഹമ്മദ് സജ്ജാദ് ഹുസൈനും എം.എസ്.എഫ് ജില്ലാകമ്മിറ്റി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിജയികള്‍ക്ക് ഉപഹാരം നല്‍കി.എം.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.എ നജീബ്, ജില്ലാട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, സഅദ് ബാങ്കോട്, നൗഷാദ് കുമ്പള, സാബിത്ത ബി.സി റോഡ്, ജംഷീര്‍ മൊഗ്രാല്‍,മുര്‍ഷിദ് മുഹമ്മദ്, ഷാനിഫ് നെല്ലിക്കട്ട, ഖാലിദ് ഷാന്‍ ചെങ്കള, അജ്മല്‍ മിര്‍ഷാന്‍ നെല്ലിക്കട്ട എന്നിവര്‍ സംബന്ധിച്ചു
No comments:
Post a Comment