Latest News

പതിനാറു പവന്‍ സ്വര്‍ണ്ണവുമായി യുവതി ബസ്സ് ക്ലീനര്‍ക്കൊപ്പം ഒളിച്ചോടി

ഉദുമ: [www.malabarflash.com] വീട്ടില്‍ നിന്നുമെടുത്ത പതിനാറുപവന്‍ സ്വര്‍ണ്ണവുമായി യുവതി ബസ്സ് ക്ലീനര്‍ക്കൊപ്പം ഒളിച്ചോടി. ഉദുമ പള്ളം തെക്കേകരയിലെ ഗംഗാധരന്റെ മകള്‍ സരിഗയാണ് (19) ഇടുവുങ്കാലിലെ നാരായണന്റെ മകന്‍ രാജേഷിനോടൊപ്പം ഒളിച്ചോടിയത്.

മെയ് 2 നാണ് ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് സരിഗ സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഇതിനിടെ രാജേഷിനിയും കാണാനില്ലെന്ന് വ്യക്തമായി. 

ബസ്സ് ക്ലീനറായ രാജേഷും സരിഗയും തമ്മില്‍ ഒരു വര്‍ഷക്കാലമായി പ്രണയത്തിലാണ്.ബസ് യാത്രക്കിടയിലാണ് രാജേഷിനെ സരിഗ പരിചയപ്പെട്ടത്. തുടര്‍ന്ന് വേര്‍ പിരിയാനാകാത്ത വിധം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. ഈയിടെ സരിഗയെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കൊണ്ട് രാജേഷ് യുവതിയുടെ വീട്ടില്‍ ചെന്നിരുന്നു. എന്നാല്‍ സരിഗയെ ഇപ്പോള്‍ വിവാഹം ചെയ്തുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി.
ഈ സാഹചര്യത്തിലാണ് ഇരുവരും ഒളിച്ചോടിയത്. രാജേഷും സരിഗയും വിവാഹിതരായതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് വിവരം.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.