Latest News

കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളെക്കുറിച്ച് ബോധവത്കരണ ക്യാമ്പ് നടത്തി

ഉദുമ: [www.malabarflash.com] പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികളെക്കുറിച്ച് സാധാരണക്കാരെ ബോധവത്കരിക്കാന്‍ ബി.ജെ.പി. ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമായോജന, സുരക്ഷാ ബീമായോജന, സുകന്യാസമൃദ്ധി യോജന (എസ്.എസ്.എ.), അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികളില്‍ ആളെ ചേര്‍ക്കാനാണ് തൃക്കണ്ണാട് ക്യാമ്പ് നടത്തിയത്.

326 പേരില്‍നിന്ന് വിവിധ പദ്ധതികളില്‍ ചേരുന്നതിനുള്ള അപേക്ഷകള്‍ പൂരിപ്പിച്ചു വാങ്ങിയതായി സംഘാടകര്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തും. 

വെള്ളിയാഴ്ച തൃക്കണ്ണാട്ട് നടന്ന ക്യാമ്പ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ഉദ്ഘാടനംചെയ്തു. വിശാലാക്ഷന്‍ അമ്പാടി അധ്യക്ഷതവഹിച്ചു. പുല്ലൂര്‍ കുഞ്ഞിരാമന്‍, ബാബുരാജ്, രാജേഷ് കരിന്താര്‍, സി.കുഞ്ഞിക്കണ്ണന്‍, വിനായകപ്രസാദ്, കെ.സുരേശന്‍, പി.കെ.
വിനയന്‍ എന്നിവര്‍ സംസാരിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.