Latest News

ചന്ദ്രഗിരി പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ടു

കാസര്‍കോട്: [www.malabarflash.com]ചന്ദ്രഗിരി പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ടു. നെല്ലിക്കുന്ന് കുറുംബഭഗവതി ക്ഷേത്രത്തിന് സമീപത്തെ സനൂപ് (15) ആണ് ഒഴുക്കില്‍പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നരമണിയോടെയാണ് സംഭവം.

സനൂപും സുഹൃത്തുക്കളായ മാര്‍ക്കറ്റ് റോഡിലെ ഹനീഫ്, ജഹാംഗീര്‍, റിയാസ് എന്നിവര്‍ നടന്നാണ് കാസര്‍കോട് നഗരത്തില്‍ നിന്ന് ചന്ദ്രഗിരിപ്പാലത്തിനടുത്തെത്തിയത്. ഓടിക്കൊണ്ടുവന്ന സനൂപ് തനിക്ക് വിയര്‍ക്കുന്നുണ്ടെന്നും പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടുമെന്നും പറഞ്ഞിരുന്നുവത്രെ. എന്നാല്‍ കൂട്ടുകാര്‍ വിലക്കി. ചന്ദ്രഗിരിപ്പാലത്തിനടിയിലെ വോളിബോള്‍ കോര്‍ട്ടിന് സമീപത്തിറങ്ങിയ നാലുപേരും അവിടെ സംസാരിച്ചിരിക്കെ സനൂപ് ടീഷര്‍ട്ടും ബര്‍മുഡയും മാറ്റി ഫോണ്‍ കൂട്ടുകാരനെ ഏല്‍പ്പിച്ച് പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് സുഹൃത്ത് ഹനീഫ് പറഞ്ഞു.

നീന്തി പുഴയുടെ മധ്യഭാഗത്തേക്ക് പോയ സനൂപിനെ പിന്തിരിപ്പിക്കാനായി ജഹാംഗീറും റിയാസും പിന്നാലെ നീന്തിയെങ്കിലും സനൂപ് ഒഴുക്കില്‍പെട്ടന്ന് ഇവര്‍ പറഞ്ഞു. കരക്ക് കയറിയ ഇവര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. രാത്രി വൈകിയും ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.