Latest News

തൈത്തിരീയം പ്രവേശന കവാടം കേരളീയം

കാഞ്ഞങ്ങാട്: [www.malabarflash.com] കേരളത്തിന്റെ തെങ്ങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘നാനാത്വത്തില്‍ ഏകത്വം’ എന്ന മഹത്തായ സന്ദേശം ഉള്‍ക്കൊള്ളുന്നതാണ്. മെയ് 10 മുതല്‍ 14 വരെ കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളില്‍ വെച്ച് നടക്കുന്ന ദേശീയ ശില്‍പ, ചിത്ര കലാപ്രദര്‍ശനത്തിന്റെ പ്രവേശന കവാടം പ്രശസ്ത ശില്‍പി സുരേന്ദ്രന്‍ കൂക്കാനമാണ് ഒരുക്കിയത്. 

തേങ്ങയും ചിരട്ടയും ഓലയും കുലച്ചിലും കൊണ്ട് നിര്‍മ്മിച്ച പ്രവേശന കവാടം ഏറെ ശ്രദ്ധേയമാണ്. ഐ.ജി.ആര്‍.എം.എസ് ഭോപ്പാലും ഫോക്‌ലാന്റും ചേര്‍ന്ന് നടത്തുന്ന പ്രദര്‍ശനം ഞായറാഴ്ച മുതല്‍ 14 വരെ നടക്കും.



Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.