Latest News

തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ ഗുരുവാദരം ശ്രദ്ധേയമായി

തളങ്കര: [www.malabarflash.com] തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ഗുരുവാദരം ശ്രദ്ധേയമായി. മുസ്ലിംഹൈസ്‌കൂളിന്റെ വളര്‍ച്ചയ്ക്ക് വിവിധ കാലങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച 22 അധ്യാപകരെയാണ് ആദരിച്ചത്. 

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 22പേരെയും പൊന്നാടയണിയിച്ച് ആദരപത്രവും മെമന്റോയും സമ്മാനിച്ചു. ഒ.എസ്.എ. വൈസ് പ്രസിഡണ്ട് ടി.എ. ഖാലിദ് അധ്യക്ഷത വഹിച്ചു. സി.ടി. അഹമ്മദലി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, എം.പി. ഷാഫി ഹാജി, കെ. മൊയ്തീന്‍ കുട്ടി ഹാജി, പി.എസ്. ഹമീദ്, എരിയാല്‍ ഷെരീഫ്, ടി.എ. ഇബ്രാഹിം, ഉസ്മാന്‍ കടവത്ത്, ടി.എ. ഉസ്മാന്‍ മാസ്റ്റര്‍, ബി.യു. അബ്ദുല്ല, കെ.എം. ബഷീര്‍, കൊപ്പല്‍ അബ്ദുല്ല, അസീസ് കടപ്പുറം, പി. ഇസ്മയില്‍, ടി.കെ. മൂസ പ്രസംഗിച്ചു. അധ്യാപകരെ ടി.എ. ഷാഫി പരിചയപ്പെടുത്തി.
രാവിലെ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ഹമീദലി ഷംനാട്, റഹ്മാന്‍ തായലങ്ങാടി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മുഹമ്മദ് മുബാറക് ഹാജി, കൊച്ചി മമ്മു, എ.എം കടവത്ത്, എം. കുഞ്ഞിമൊയ്തീന്‍, ഷാഫി തെരുവത്ത്, സാഹിബ് ഷരീഫ്, എസ്. രാമചന്ദ്രന്‍ വൈദ്യര്‍, എം ഖമറുദ്ദീന്‍, സിദ്ദീഖ് ചക്കര, സുബൈര്‍ പള്ളിക്കാല്‍ പ്രസംഗിച്ചു. വി.എം മുനീര്‍ സ്വാഗതവും കെ.എച്ച് അഷറഫ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സെമിനാര്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഡോ. എ.എ. അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ടി.വി. ഗംഗാധരന്‍, നഗരസഭാംഗങ്ങളായ അബ്ബാസ് ബീഗം, ജി. നാരായണന്‍, സഫിയ, ഒ.എസ്.എ. വൈസ് പ്രസിഡണ്ട് എം.എ. ലത്തീഫ്,പ്രൊഫ. എസ്.എ. അബ്ദുല്ല, സി.എല്‍. ഹമീദ്, മുജീബ് അഹ്മദ്, അഷ്‌റഫലി ചേരങ്കൈ, എന്‍.എ. സുലൈമാന്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി പരീക്ഷാ വിജയികളെ അനുമോദിക്കല്‍ ചടങ്ങ് നടന്നു. സ്‌കൂളില്‍ നിന്നും വിജയിച്ച 65 വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. ഡി.ഡി.ഇ: സി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ. മൊയ്തീന്‍ കുട്ടി ഹാജി മുഖ്യാതിഥിയായിരുന്നു. 

പി.ടി.എ പ്രസിഡണ്ട് കെ.എ.എം ബഷീര്‍ വോളിബോള്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സുമയ്യ മൊയ്തീന്‍, ഹെഡ്മാസ്റ്റര്‍ പി.എ അബൂബക്കര്‍, പ്രിന്‍സിപ്പാള്‍ ആനന്ദ് ബാബു, ഡോ. എം.പി ഷാഫി ഹാജി, കെ. മനോജ്, സി.എല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.എം അബ്ദുല്‍റഹ്മാന്‍ സ്വാഗതവും വി.എം മുനീര്‍ നന്ദിയും പറഞ്ഞു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.