കാഞ്ഞങ്ങാട്: [www.malabarflash.com] എന്‍ഡോസള്‍ഫാന്‍ ദുരന്തമനുഭവിക്കുന്ന കുട്ടിക്കളുടെ പുനരധിവാസ കേന്ദ്രമായ അമ്പലത്തറയിലെ സ്‌നേഹവീട്ടില്‍ അവിടത്തെ കുട്ടികളോടൊപ്പം സ്‌നേഹം പങ്കിട്ടും അവര്‍ക്കൊപ്പം പാടിയും ആടിയും വാണിയമ്പാറ ചങ്ങമ്പുഴ കലാകായിക വേദിയിലെ ബാലവേദി കുട്ടികള്‍.
ബാലവേദിയുടെ അവധിക്കാല വിജ്ഞാന വിനോദയാത്രയുടെ ഭാഗമായാണ് ചങ്ങമ്പുഴ ബാലവേദിയിലെ കുട്ടികള്‍ അമ്പലത്തറ സ്‌നേവീട്ടിലെത്തിയത്. സ്‌നേഹവീട്ടിലെ കുട്ടികളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതിയും സ്‌നേഹവീടിന്റെ കണ്‍വീനര്‍ മുനീസ അമ്പലത്തറയും എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അനുഭവിക്കുന്ന ദുരിതവും അവര്‍ അങ്ങനെ ആകാനുണ്ടായ കാരത്തെക്കുറിച്ചും അവരെ പുനരധിവസിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും എന്‍ഡോസള്‍ഫന്‍ രോഗികള്‍ക്ക് വേണ്ടി പൊരുതുന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും കുട്ടികളുമായും സംസാരിച്ചു.
തുടര്‍ന്ന് ബാലവേദി കുട്ടികള്‍ റാണിപുരം മലനിരകളിലേക്ക് സാഹസിക യാത്ര നടത്തി. 18 പേരടങ്ങുന്ന മൂന്ന് ടീമുകളായാണ് പശ്ചിമഘട്ട സംരക്ഷണം എന്ന ആശയത്തോടെയാണ് മലനിരകളിലേക്ക് ബാലവേദി കുട്ടികള്‍ സഞ്ചരിച്ചത്. ജിതിന്‍രാജ്, രാഹുല്‍, അശ്വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment