Latest News

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങികൊടുത്ത ഇടനിലക്കാരനെ വഞ്ചിച്ച ബന്ധു ഗള്‍ഫിലേക്ക് കടന്നു

കാഞ്ഞങ്ങാട്: [www.malabarflash.com] ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വായ്പ്പ വാങ്ങി നല്‍കിയ ഇടനിലക്കാരനെ വഞ്ചിച്ച ബന്ധു പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്നു. സ്വത്ത് ബ്രോക്കറായ കുന്നുംകൈ സ്വദേശി കുഞ്ഞാമദാണ് പോലീസിന് പിടികൊടുക്കാതെ മുങ്ങുകയും പിന്നീട് ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തത്.

അമ്പലത്തറ പാറപ്പള്ളിയിലെ അബ്ബാസാണ് കുഞ്ഞാമദിന്റെ വഞ്ചനക്കിരയായത്. ആറ് മാസം മുമ്പ് അബ്ബാസ് ഇടനിലക്കാരനായി കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ നിന്ന് 60 പവന്‍ സ്വര്‍ണ്ണം വായ്പ്പ വാങ്ങി കുഞ്ഞാമദിന് നല്‍കിയിരുന്നു. കുഞ്ഞാമദിന്റെ മകളുടെ വിവാഹാവശ്യത്തിന് വേണ്ടിയെന്ന് പറഞ്ഞാണ് സ്വര്‍ണ്ണം വാങ്ങിയിരുന്നത്. ഇതിനുവേണ്ടി അബ്ബാസിന്റെ സ്വത്തിന്റെ രേഖകള്‍ ജ്വല്ലറിയില്‍ പണയം വെക്കുകയും ചെയ്തിരുന്നു.

രണ്ട് മാസത്തിനകം പണം തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ വിശ്വസിച്ചാണ് അബ്ബാസ് കുഞ്ഞാമദിന് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണംവായ്പ്പ വാങ്ങി നല്‍കിയത്.എന്നാല്‍ കാര്യം കഴിഞ്ഞപ്പോള്‍ കുഞ്ഞാമദ് ജ്വല്ലറിയില്‍ പണമടക്കാന്‍ തയ്യാറായില്ല.
സ്വര്‍ണ്ണത്തിന്റെ വിലയായ പന്ത്രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ അബ്ബാസ് തന്നെ അടക്കേണ്ടി വന്നു. കുഞ്ഞാമദിനെയും കുടുംബത്തിനെയും ബന്ധപ്പെട്ടപ്പോള്‍ ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
നീലേശ്വരം നെടുങ്കണ്ടയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കുഞ്ഞാമദും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ അന്വേഷിച്ചപ്പോള്‍ കുഞ്ഞാമദ് എവിടെ ഉണ്ടെന്ന് അറിയില്ലന്നായിരുന്നു കുടുംബത്തിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് അബ്ബാസ് കുഞ്ഞാമദിനെതിരെ നീ ലേശ്വരം സി ഐ ക്ക് പരാതി നല്‍കിയത്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.