ദോഹ: [www.malabarflash.com] ഗള്‍ഫ് മേഖലയിലെ ഒന്‍പത് നഗരങ്ങളിലും മുന്‍നിരയില്‍ സജീവ സാന്നിധ്യമായ പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്‌മയായ പയ്യന്നൂര്‍ സൗഹൃദവേദി ഖത്തര്‍ ഘടകം എട്ടാമത് വാര്‍ഷികാഘോഷം വര്‍ണ്ണാഭമായ പരിപാടികളോടെ അരങ്ങേറി. ഗാനനഭോമണ്ഡലത്തിലെ തേജസ്സാര്‍ന്ന ചലച്ചിത്ര പിന്നണി ഗായകന്‍ ജി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ഐ സി സി അശോകാ ഹാളിലെ ചടങ്ങ് ദോഹയിലെ സംഗീതാസ്വാദകര്‍ക്കും പയ്യന്നൂര്‍ കുടുംബത്തിനും നവ്യാനുഭവമായി.
പരിപാടികളോടനുബന്ധിച്ച് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളി, നൃത്തം തുടങ്ങിയ കലാപരിപാടികളും ഹംസ പട്ടുവം, റിയാസ് കരിയാട്, ശ്രൂതി, മൃദുല മുകുന്ദന്‍, സ്‌നേഹരമേശന്‍, കീബോര്‍ഡ് ആര്‍ട്ടിസ്‌റ്റ് രാജ്‌മോഹന്‍ എന്നിവരും വേദിയില്‍ അണിനിരന്നു. നേപ്പാള്‍ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും ദോഹയില്‍ അന്തരിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സ്‌ഥാപകാംഗം തമ്പി നാരായണനും അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കക്കുളത്ത് അബ്‌ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉല്ലാസ് നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.
ഖത്തറിലെ പ്രമുഖ സാമൂഹ്യ- സാംസ്‌ക്കാരിക- വിദ്യാഭ്യാസ- സിനിമാ രംഗത്തെ വ്യക്‌തിയും ഹൊറൈസണ്‍ മാന്വര്‍ എം ഡിയും പയ്യന്നൂര്‍ സൗഹൃദവേദിയുടെ മുഖ്യരക്ഷാധികാരിയുമായ എം രാജന്‍ തളിപ്പറമ്പ് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പ്രദീപ് മേനോന്‍, പി എസ് വി ജനറല്‍ കണ്‍വീനര്‍ വേണുഗോപാലന്‍ കോളിയാട്ട്, ട്രഷറര്‍ രഞ്‌ജിത് പടവില്‍, സാംസ്‌ക്കാരിക വിഭാഗം കണ്‍വീനര്‍ വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. മധുസൂദനന്‍ നായരും വിദ്യാപവിത്രനും അവതാരകരായിരുന്നു.

No comments:
Post a Comment