Latest News

ഹോട്ടലിലെത്തിയ സ്ത്രീകളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി വാട്‌സ് അപ്പില്‍ അയച്ചു കൊടുത്ത യുവതി പിടിയില്‍

കാഞ്ഞങ്ങാട്: [www.malabarflash.com] കോട്ടച്ചേരി ടൗണില്‍ ഷോപ്പിംഗ് നടത്തിയ ശേഷം ടൗണിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ചെന്ന പന്ത്രണ്ടംഗ സംഘത്തില്‍പ്പെട്ട സ്ത്രീകളില്‍ ചിലരുടെ ഫോട്ടോ ഹോട്ടലിനകത്ത് വെച്ച് രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊടുന്നനെ വാട്‌സ് അപ്പില്‍ അയച്ചു കൊടുത്ത 36 കാരിയെയും ഒപ്പമുണ്ടായിരുന്ന പതിനാറ് കാരിയെയും സ്ത്രീകളുടെ ബന്ധുക്കളും ഹോട്ടല്‍ ജീവനക്കാരും കൂടി പോലീസില്‍ ഏല്‍പ്പിച്ചു.

വെളളിയാഴ്ച സന്ധ്യയോടെയാണ് സംഭവം. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശികളായ ഒരു കുടുംബമാണ് വെളളിയാഴ്ച നഗരത്തിലെത്തിയത്.
ഇവര്‍ കൂട്ടത്തോടെ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഇവരില്‍ ചിലരുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്‌സ് അപ്പില്‍ അയച്ചു കൊടുക്കുന്നത് ഹോട്ടലിലുണ്ടായിരുന്ന ചിലര്‍ കണ്ടിരുന്നു. ഇതോടെ സംഭവം പൊല്ലാപ്പായി. ഇതോടെ സ്ത്രീകളും കൂടെയുണ്ടായിരുന്ന മറ്റു ബന്ധുക്കളും ഹോട്ടല്‍ ജീവനക്കാരും ബഹളം വെക്കുകയും മൊബൈല്‍ ഫോണ്‍ പരിശോധിച്ച് ഫോട്ടോ വാട്‌സ് അപ്പില്‍ കോഴിക്കോട്ടെ ഏതോ നമ്പറിലേക്ക് അയച്ചു കൊടുത്തതായും കണ്ടെത്തുകയും ചെയ്തിരുന്നു.
സംഭവം യുവതി നിഷേധിച്ചതോടെ വിവരമറിഞ്ഞ് പോലീസ് ഹോട്ടലിലെത്തുകയും യുവതിയെയും പെണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പോലീസ് അവിടെ വച്ച് ഇരുവരെ ചോദ്യം ചെയ്‌തെങ്കിലും സംഭവം നിഷേധിക്കുകയായിരുന്നു.
പിന്നീട് പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ഫോട്ടോ എടുത്തതായി ഉറപ്പു വരുത്തുകയും വാട്‌സ് അപ്പില്‍ അയച്ചു കൊടുത്ത മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട് വാട്‌സ് അപ്പ് ചിത്രം പോലീസുകാരുടെ മൊബൈല്‍ ഫോണിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പോലീസുകാരുടെ വാട്‌സ് അപ്പില്‍ നിമിഷ നേരം കൊണ്ട് ഫോട്ടോ എത്തി.
ഇതോടെ യുവതി കള്ളി വെളിച്ചത്തായി. കുടുംബം പരാതി നല്‍കി വലയേണ്ടെന്നു കരുതി മറ്റ് നിയമ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. ഒടുവില്‍ രാത്രിയോടെ ഇവരെ പോലീസ് വിട്ടയച്ചു. 
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.