Latest News

മുസ്ലീം സ്ത്രീകളെ പീഡിപ്പിക്കുമെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

ഖത്തര്‍: [www.malabarflash.com] മുസ്ലിം സ്ത്രീകളെ മുഴുവന്‍ ബലാത്സംഗം ചെയ്യും എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ മലാളികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഖത്തര്‍ എയര്‍വേസിലെ ഡ്രൈവറായ ശ്യാം ചാവേര്‍കോടിനെയാണ് ഖത്തറിലെ സഫാരി മാളില്‍ വെച്ച് ഒരു കൂട്ടം മലയാളികള്‍ വെളളിയാഴ്ച രാത്രി പിടികൂടിയത്.


സ്ഥിരമായി ഇയാള്‍ ഫേസ് ബുക്കില്‍ വര്‍ഗീയപരമായ പോസ്റ്റുകള്‍ നടത്തുകയും വര്‍ഗീയ പരമായ കമന്റുകള്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്ക് എഴുതുകയും ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയോളമായി വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഇയാള്‍ക്കെതിരെ ശക്തമായ പ്രതിഷധം ഉയരാന്‍ തുടങ്ങിയിട്ട്.
ഇതിനിടെയാണ് വെളളിയാഴ്ച ഇയാളെ ഒരു കൂട്ടം ആളുകള്‍ സഫാരി മാളില്‍ നിന്നും പിടികൂടിയത്. സംഭവമറിഞ്ഞ് നുറുകണക്കിനാളുകള്‍ മാളിനടത്തെത്തുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടയില്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ശ്യാമിനെ കസ്റ്റഡിയിലെടുത്തു. 

ഇതോടൊപ്പം ഇയാളെ മര്‍ദ്ദിച്ചവരെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ അടക്കമുളള ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.


Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.