Latest News

ബെള്ളൂരടുക്ക യുവജന കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

കാസര്‍കോട്: [www.malabarflash.com] ബെള്ളൂരടുക്ക യുവജന കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം എന്‍എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു .ജില്ല പോലിസ് മേധാവി ഡോ.എ ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു.

ചെങ്കള പഞ്ചായത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം ഡോ ശ്രീനിവാസ് ഐ പി എസും നിര്‍ധനരായ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ കെപിസിസി പ്രസിഡന്റ് കെ നീലകണ്ഠനും വിതരണം ചെയ്തു. മുനീര്‍ ഭാരതിയന്‍ അധ്യക്ഷത വഹിച്ചു.സിബി അബ്ദുള്ള ഹാജി,എം പുരുഷോത്തമന്‍,കെ കുഞ്ഞി കൃഷ്ണന്‍ നായര്‍,ടി എം എ കരീം ,ഉനൈസ് ഹനഫി എന്നിവര്‍ സംബന്ധിച്ചു.




Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.