Latest News

ജില്ലയില്‍ 32 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം

കാസര്‍കോട്: [www.malabarflash.com] കാസര്‍കോട് ജില്ലയിലെ 32 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് 2015-16 അധ്യയനവര്‍ഷംമുതല്‍ അംഗീകാരം നല്കി സര്‍ക്കാര്‍ ഉത്തരവായി. 2009-ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശനിയമം മുന്‍നിര്‍ത്തിയാണ് ഈ നടപടി. 

സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളാണ് അംഗീകാരം കിട്ടിയവയൊക്കെയും. മെയ് 14-നാണ് പൊതുവിദ്യാഭ്യാസവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂള്‍,മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ധര്‍മനഗര്‍, സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂള്‍ കാസര്‍കോട്, ഉദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മഞ്ചേശ്വരം (എല്‍.പി., യു.പി. വിഭാഗം), ബൂണ്‍ പബ്ലൂക് സ്‌കൂള്‍ കള്ളാര്‍, ഫാത്തിമ ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂള്‍ കാസര്‍കോട്, സെന്റ് മേരീസ് ഹൈസ്‌കൂള്‍ മേരീപുരം (ഹൈസ്‌കൂള്‍ വിഭാഗം) . ഖില്‍വിയ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാസര്‍കോട് (യു.പി. വിഭാഗം), സഞ്ചു ഇംഗ്ലീഷ് മീഡിയം എല്‍.പി. സ്‌കൂള്‍ കാസര്‍കോട്, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചിറ്റാരിക്കാല്‍ (യു.പി. വിഭാഗം), കെ.എച്ച്.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാണിക്കോത്ത് (യു.പി. വിഭാഗം) സെന്റ് മേരീസ് ഹൈസ്‌കൂള്‍ ബേള (അഞ്ചാംക്ലാസ് മുതല്‍ പത്തുവരെ), ശ്രീ ശ്രീ ജ്ഞാന്‍മന്ദിര്‍ കാസര്‍കോട് (എല്‍.പി., യു.പി. വിഭാഗം), ആര്‍.യു.ഇ.എം. എച്ച്.എസ്. തുരുത്തി (എല്‍.പി., യു.പി. വിഭാഗം) അല്‍അമീന്‍ യു.പി. സ്‌കൂള്‍ കോപ്പ (എല്‍.പി., യു.പി.), കീഴൂര്‍ ജമാ അത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കീഴൂര്‍ (എല്‍.പി., യു.പി. വിഭാഗം), ബാലിയാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാസര്‍കോട് (എല്‍.പി., യു.പി. വിഭാഗം), ശ്രീഭാരതി വിദ്യാപീഠ, ബദിയടുക്ക (എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗം), വിദ്യാമന്ദിര്‍, എടനീര്‍ (എല്‍.പി.,യു.പി. വിഭാഗം), സര്‍വോദയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊടുംബയല്‍ (എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗം), അല്‍സഖാഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാനഗര്‍ (യു.പി., ഹൈസ്‌കൂള്‍ വിഭാഗം), ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കടുമേനി (ഒന്നുമുതല്‍ അഞ്ചുവരെ), ന്യൂമോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പട്ട (ഒന്നുമുതല്‍ അഞ്ചുവരെ), ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മഞ്ചേശ്വരം (ഹൈസ്‌കൂള്‍ വിഭാഗം), പി.ബി.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ റഹ്മത്ത് നഗര്‍, ചെങ്കള (എല്‍.പി., യു.പി. വിഭാഗം), ഐ ബിഷറ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗുവേദപ്പടപ്പ് (എല്‍.പി., യു.പി. വിഭാഗം), ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കളനാട് (എല്‍.പി. വിഭാഗം), ലിറ്റില്‍ഫ്‌ലവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വെള്ളരിക്കുണ്ട് (എല്‍.പി., യു.പി. വിഭാഗം), പൊസോട്ട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മഞ്ചേശ്വരം (യു.പി., ഹൈസ്‌കൂള്‍ വിഭാഗം), ഡിഗ്രാഡിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പെരിയ (എല്‍.പി., യു.പി.വിഭാഗം) നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കോട്ടിക്കുളം (യു.പി., ഹൈസ്‌കൂള്‍ വിഭാഗം), ജേസീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നീലേശ്വരം (എല്‍.പി.വിഭാഗം) എന്നീ സ്‌കൂളുകള്‍ക്കാണ് അംഗീകാരമായത്.
2009-ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ചട്ടങ്ങള്‍ രൂപവത്കരിച്ചിരുന്നു. ഇതുപ്രകാരം 2013-ലാണ് അംഗീകാരത്തിനായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചത്. 

രണ്ടുതവണ ഇത് നീട്ടിനല്കി. 2014 ഡിസംബര്‍ 31 അപേക്ഷ നല്കുന്നതിന്റെ അവസാന തീയതിയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഈ അപേക്ഷകളില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്‌കൂളുകളില്‍ നേരിട്ട് നടത്തിയ സൂക്ഷ്മപരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അംഗീകാര തീരുമാനം എടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.
2012 ജൂണ്‍ ഒന്നിന് ചുരുങ്ങിയത് അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചുവന്ന സ്‌കൂളുകളുടെ അപേക്ഷകളാണ് അംഗീകാരത്തിന് പരിഗണിച്ചത്. ജില്ലയില്‍ അംഗീകാരം ലഭിച്ച ചില സ്‌കൂളുകള്‍ 10 വര്‍ഷത്തിലേറെയായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇവ മികവ് തെളിയിച്ചിരുന്നു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.