Latest News

പെണ്‍കുട്ടികളുടെ ചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും പോസ്റ്റ് ചെയ്ത് 'വെടിപ്പുര' വാട്‌സ് ആപ്പ് ഗ്രൂപ്പ്; സൈബര്‍ പൊലീസില്‍ പരാതി

കൊച്ചി: [www.malabarflash.com] അശ്ലീലദൃശ്യങ്ങളും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് അശ്ലീലവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ്. നിരവധി മലയാളികളെ അംഗങ്ങളായി ചേര്‍ത്തിരിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിനെതിരേ കൊച്ചി സൈബര്‍ പൊലീസ് നടപടികളാരംഭിച്ചു. കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

വാട്‌സ്ആപ്പില്‍ 'വെടിപ്പുര' പേരിലാണ് അശ്ലീലഗ്രൂപ്പ് ആരംഭിച്ചത്. നിരവധി അശ്ലീല ദൃശ്യങ്ങളും സ്ത്രീകളെ അപമാനിക്കുന്ന ദൃശ്യങ്ങളും നിരവധി പെണ്‍കുട്ടികളുടെ ഒറ്റയ്ക്കുള്ളതും കൂട്ടായുള്ളതുമായ ദൃശ്യങ്ങളും വീഡിയോകളുമാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്ലീലമാണ് ഗ്രൂപ്പിലുള്ള പലരും ചര്‍ച്ച ചെയ്തിരുന്നത്.

നിരവധി സ്ത്രീകളെയും ഗ്രൂപ്പില്‍ ആഡ് ചെയ്തിട്ടുണ്ട്. സ്ത്രീകളടക്കം നിരവധി പേര്‍ ഉള്ളടക്കം കണ്ടു ഗ്രൂപ്പില്‍നിന്ന് വളരെ പെട്ടെന്നുതന്നെ വിട്ടുപോയിട്ടുണ്ട്. 9496910995 എന്ന നമ്പരാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഫ്‌ളൈയിംഗ് ബേര്‍ഡ്‌സ് എന്നാണ് അഡ്മിന്‍ പേരിട്ടിരിക്കുന്നത്. ബുധനാഴ്ചയാണ്‌ ഗ്രൂപ്പ് തുടങ്ങിയത്. ഫേസ്ബുക്ക് പ്രൊഫൈലുകളില്‍നിന്നുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതെന്നാണ് സംശയം.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.