Latest News

രക്താര്‍ബുദത്തിന് മരുന്നുമായി കാസര്‍കോട്ടെ ശാസ്ത്രജ്ഞന്‍

കാസര്‍കോട്: [www.malabarflash.com] രക്താര്‍ബുദത്തിന് ഫലപ്രദമായ മരുന്നുമായി അമേരിക്കയിലെ മലയാളി ശാസ്ത്രജ്ഞന്‍. ടെക്‌സാസിലെ എം.ഡി. ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ ഹൂസ്റ്റണിലെ ശാസ്ത്രജ്ഞനായ ഡോ. സൂരജ് കെ.ജോര്‍ജ് ഉള്‍പ്പെട്ട ഗവേഷകസംഘമാണ് രക്താര്‍ബുദത്തിലെ ഏറ്റവും മാരകമായ ലിംഫോമയ്ക്ക് എ.എസ്.പി. 3026 എന്ന ഔഷധം ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

ഹെമറ്റോ പാത്തോളജി ശാസ്ത്രജ്ഞനായ ഡോ. സൂരജും സംഘവും നടത്തിയ ഗവേഷണത്തിന്റെ ഫലമായുണ്ടായ നേട്ടം അമേരിക്കയിലെ പ്രശസ്ത കാന്‍സര്‍ ഗവേഷണ മാസികയായ ഓങ്കോടാര്‍ഗെറ്റിന്റെ വാല്യം അഞ്ച്‌ലക്കം 14ല്‍ പ്രസിദ്ധപ്പെടുത്തി.

അനപ്ലാസ്റ്റിക് ലാര്‍ജ് സെല്‍ ലിംഫോമ കൈനസ് പോസിറ്റീവ് ആയ അനപ്ലാസ്റ്റിക് ലാര്‍ജ് സെല്‍ ലിംഫോമ ?എന്ന രക്താര്‍ബുദത്തിന് നിലവില്‍ നല്കുന്ന കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകളേക്കാള്‍ എ.എസ്.പി. 3026 എന്ന ഔഷധം ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണെന്ന് പ്രായോഗികമായി തെളിഞ്ഞിട്ടുണ്ടെന്ന് ഡോ. സൂരജ് കെ.ജോര്‍ജ് വ്യക്തമാക്കി. 

കീമോതെറാപ്പിയിലുള്ളതുപോലെ മുടി കൊഴിച്ചല്‍ ഉള്‍പ്പെടെയുള്ള കൂടിയ പര്‍ശ്വഫലങ്ങളില്ലെന്നതും എ.എസ്.പി. 3026ന്റെ മേന്മയാണെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ ജപ്പാനില്‍ നിര്‍മിക്കുന്ന ഈ മരുന്ന് ഇന്ത്യയിലും ലഭ്യമാക്കിയാല്‍ ഇവിടുത്ത അര്‍ബുദരോഗചികിത്സാ രംഗത്ത് വലിയ നേട്ടമാവുമെന്നും ഡോ. സൂരജിന് അഭിപ്രായമുണ്ട്.

കാസര്‍കോട് വിദ്യാനഗറില്‍ റിട്ടയേഡ് കോടതി ജീവനക്കാരായ കെ.എ.ജോര്‍ജിന്റെയും മേരി ജോര്‍ജിന്റെയും മകനായ സൂരജ് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ (കേരള സര്‍വകലാശാല)നിന്ന് പി.എച്ച്.ഡി. നേടിയ ശേഷം അമേരിക്കയിലെ ബേയ്‌ലര്‍ കോളേജ് ഓഫ് മെഡിസിന്‍, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് എം.ഡി.ആന്‍ഡേവ്‌സണ്‍ കാന്‍സര്‍ സെന്റര്‍ ഹൂസ്റ്റണിലുമായാണ് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പൂര്‍ത്തിയാക്കിയത്. സജ്‌നയാണ് ഭാര്യ. മകന്‍ ജോനാ.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.