Latest News

ടി സിദ്ദിഖിന്റെ മുന്‍ഭാര്യ നസീമയെ അപായപ്പെടുത്താന്‍ ശ്രമം; പിന്നില്‍ സിദ്ദിഖെന്ന് പരാതി

കോഴിക്കോട്: [www.malabarflash.com] കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിന്റെ മുന്‍ഭാര്യ നസീമയെ അപായപ്പെടുത്താന്‍ ശ്രമം. അര്‍ബുദ രോഗിയായ നസീമ, ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം. സിദ്ദിഖാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് നസീമ പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നസീമ പരാതി നല്‍കി.

ആശുപത്രി കാന്റീനിലേക്ക് മക്കള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പോയപ്പോഴാണ് സംഭവം. സിദ്ദിഖും അളിയനും ഡ്രൈവറും സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. കാന്റീനിലെത്തിയ സിദ്ദിഖും സംഘവും തന്റെ നേരെ ആക്രോശിച്ചു കൊണ്ട് വരികയും ശരീരം കൊണ്ട് തന്നെ തട്ടിത്തെറിപ്പിക്കാന്‍ നോക്കുകയായിരുന്നു. കാന്റീനില്‍ വന്ന് ബഹളമുണ്ടാക്കുകയും ഗ്ലാസുകള്‍ നിലത്തെറിഞ്ഞ് ഉടയ്ക്കുകയും ചെയ്തതായി നസീമ പറയുന്നു.

തന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ വച്ചേക്കില്ലെന്ന് സിദ്ദിഖ് ഭീഷണിപ്പെടുത്തിയതായി നസീമ പറഞ്ഞു. ഈ ഭരണം ഉള്ളിടത്തോളം കാലം തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. മറ്റു ഗ്രൂപ്പുകാരെയും നേതാക്കളെയും കൂട്ടുപിടിച്ച് തനിക്കെതിരെ കേസുമായി മുന്നോട്ട് പോയാല്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഈ സാഹചര്യത്തില്‍ മറ്റെല്ലാവരെയും പോലെ കോഴിക്കോട് നഗരത്തില്‍ ജീവിക്കാന്‍ സംരക്ഷണം വേണമെന്നാണ് നസീമയുടെ ആവശ്യം. വൈകുന്നേരമായാല്‍ പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതിയാണെന്നും നസീമ വ്യക്തമാക്കി. ഇതിനെല്ലാം പുറമേ, സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും നേരിട്ടും സിദ്ദിഖും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തുന്നതായും നസീമ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

പരാതി സ്വീകരിച്ച കമ്മീഷണര്‍ തുടര്‍ അന്വേഷണങ്ങള്‍ക്കായി കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി കൈമാറി. സ്ത്രീധന പീഡന കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് സിദ്ദിഖ് ഭീഷണിപ്പെടുത്തുന്നതായി നസീമ നേരത്തെ പരാതി നല്‍കിയിരുന്നു. സ്ത്രീധന പീഡനത്തിന് നസീമ നല്‍കിയ പരാതി ഇപ്പോള്‍ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണനയിലാണ്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.