Latest News

മുസ്‌ലിംലീഗ് യു.ഡി.എഫ്. സര്‍ക്കാറിന്റെ കരുത്ത്: ചെര്‍ക്കളം അബ്ദുള്ള

പള്ളിക്കര: [www.malabarflash.com] ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യു.ഡി.എഫ്. സര്‍ക്കാറിന് കരുത്ത് പകരുന്നത് മുസ്‌ലിംലീഗാണെന്ന് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാറില്‍ മുസ്‌ലിംലീഗ് ധീരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 

സമൂഹ നന്മക്കുവേണ്ടിയുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ മുസ്‌ലിംലീഗ് മന്ത്രിമാര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ചെര്‍ക്കളം പറഞ്ഞു. പൂച്ചക്കാട് മേഖല മുസ്‌ലിംലീഗ് സമ്മേളനം പി.എ.അബ്ദുല്‍ റസാഖ് ഹാജി നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ മുസ്‌ലിംലീഗ് അജയ്യശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ മേഖലകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിംലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് മുസ്‌ലിംലീഗിന്റെ വളര്‍ച്ചക്ക് കാരണം. 

സി.പി.എം. പോലും മുസ്‌ലിംലീഗിന്റെ ശക്തിയെ അംഗീകരിച്ചിട്ടുണ്ട്. അടുത്തു വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്‌ലിംലീഗ് കേരളത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കും. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ എ.എം.അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ മാഹിന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. ഹാഫിള് സക്കറിയ ഖിറാഅത്ത് നടത്തി. സിദ്ദീഖലി രാങ്ങാട്ടൂര്‍, അബ്ദുല്‍ റഹ്മാന്‍ പുല്‍പ്പറ്റ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അസോസിയേറ്റ് സെക്രട്ടറി പി.എ.ഹംസക്ക് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉപഹാരം നല്‍കി. 

മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ. ബക്കര്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി, വൈസ് പ്രസിഡണ്ട് പി.എ.അബൂബക്കര്‍ ഹാജി, പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ്ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, പ്രവാസിലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മര്‍, മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി എം.എച്ച്.മുഹമ്മദ്കുഞ്ഞി മാങ്ങാട്, പഞ്ചായത്ത് മെമ്പര്‍ സിദ്ദീഖ് പള്ളിപ്പുഴ, മുസ്‌ലിംലീഗ് സ്റ്റേറ്റ് കൗണ്‍സിലര്‍ ടി.പി.കുഞ്ഞബ്ദുല്ലഹാജി, സ്വാഗതസംഘം ട്രഷറര്‍ സോളാര്‍ കുഞ്ഞഹമ്മദ്ഹാജി, റഷീദ് ഹാജി കല്ലിങ്കാല്‍, കുന്നരിയത്ത് മുഹമ്മദ്ഹാജി, പി.എം. അബ്ദുല്ല മുക്കൂട്, തര്‍ക്കാരി മുഹമ്മദ് കുഞ്ഞിഹാജി, മുഹമ്മദലി ഹാജി പൂച്ചക്കാട്, കെ.സി.ഷാഫി, ബഷീര്‍ പൂച്ചക്കാട്, റസാഖ് ഹുസൈന്‍, മജീദ് പോളു പ്രസംഗിച്ചു. രാവിലെ പൂച്ചക്കാട് ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ട് കുഞ്ഞാമദ്ഹാജി മുക്കൂട് പതാക ഉയര്‍ത്തി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.