Latest News

മാപ്പിളപ്പാട്ടിന്റെ മധുരം പെയ്തിറങ്ങി ഇശല്‍ യാത്ര

തൃക്കരിപ്പൂര്‍: [www.malabarflash.com] മെയ് 15,16 തിയ്യതികളില്‍ വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കാസര്‍കോട് മജീദ് തളങ്കര നഗറില്‍ സംഘടിപ്പിക്കുന്ന എം.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇശല്‍ യാത്രാ ആരംഭിച്ചു.

പ്രശസ്ത മാപ്പിള ഗായകന്‍ അസീസ് തായിനീരി ഇശല്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മണ്‍ മറഞ്ഞു പോയ മുസ്ലിം ലീഗ് നേതാവ് ബാഫഖി തങ്ങളെ അനുസ്മരണ കവിത ആലപിച്ചു കൊണ്ടാണ് അദ്ദേഹം ഇശല്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തൃക്കരിപ്പൂര്‍ വിശിഷ്ട അഥിതിയായിരുന്നു.എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു.എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം റൗഫ് ബായിക്കര,ജില്ലാ ട്രഷറര്‍ സി.ഐ.എ.ഹമീദ്, ജില്ലാ ഭാരവാഹികളായ ഇര്‍ഷാദ് പടന്ന, ജാബിര്‍ തങ്കയം,സാദിഖുല്‍ അമീന്‍, ഇബ്രാഹിം മാസ്റ്റര്‍ പള്ളങ്കോട്,,റമീസ് ആറങ്ങാടി,റംഷീദ് നമ്പ്യാര്‍ കൊച്ചി, നജീബ് നീലേശ്വര്‍, സയ്യിദ് കൊത്തിക്കാല്‍, ഉദൈഫ് വി.പി, അസ്ഹറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

തൃക്കരിപ്പൂരില്‍ നിന്നും ആരംഭിച്ച് യാത്ര പടന്ന മൂസാ ഹാജി മുക്ക്, വലിയപ്പറമ്പിലെ മാവിലക്കടപ്പുറം, നീലേശ്വരം, തൈക്കടപ്പുറം, കോട്ടപ്പുറം, കാഞ്ഞങ്ങാട്, മാണിക്കോത്ത്, ബേക്കല്‍, ഉദുമ, മേല്‍പ്പറമ്പ്, കാസര്‍കോട്, ഉളിയത്തടുക്ക, നായന്മാര്‍മൂല എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി വൈകുന്നേരം ചെര്‍ക്കളയില്‍ സമാപിച്ചു.

ഇശല്‍ യാത്ര വ്യാഴാഴ്ച രാവിലെ 9:30 മണിക്ക് ബോവിക്കാനത്ത് നിന്ന് പര്യടനം ആരംഭിക്കും. 9:30 മുള്ളേരിയ, 10:30 ബദിയടുക്ക, 11:30 പെര്‍ള, 12:30 സീതാംഗോളി , 2.00 പൈവളിഗെ, 2:45 മഞ്ചേശ്വര്‍ 3:45 ഉപ്പള, 4:30 ബന്തിയോട, 5.00 കുമ്പള, 5:30 മൊഗ്രാല്‍ പുത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം 6:30ന് മൊഗ്രലാലില്‍ സമാപിക്കും.സമാപന സംഗമം മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുറസ്സാഖ് ഉദ്ഘാടനം ചെയ്യും
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.