Latest News

മുതിര്‍ന്ന ചില പോലീസുദ്യോഗസ്ഥരുടെ പീഡനം; എസ്‌ഐ രാജി കത്തയച്ചത് വാട്‌സ് ആപ്പ് വഴി

കാണ്‍പൂര്‍: [www.malabarflash.com] വാട്‌സ് ആപ്പ് വഴി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജി കത്ത് നല്‍കി. കാണ്‍പൂരിലെ റസൂലബാദ് സ്‌റ്റേഷനിലെ എസ്‌ഐ വിനോദ്കുമാറാണ് വാട്‌സ് ആപ്പ് വഴി രാജി കത്ത് നല്‍കി സേനയുടെ തലപ്പത്തുള്ളവരെ ഞെട്ടിച്ചത്. മുതിര്‍ന്ന ചില പോലീസുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനവും അപമാനവും നേരിടേണ്ടി വന്നു. ഇതാണ് തന്റെ രാജിക്ക് കാരണമെന്ന് വിനോദ് കുമാര്‍ വാട്‌സ് ആപ്പ് വഴികൈമാറിയ രാജി സന്ദേശത്തില്‍ പറയുന്നു. രാജി സന്ദേശം ലഭിച്ചതായി കാണ്‍പൂര്‍ മേഖല ഐജിയുടെ പിആര്‍ഒ സ്ഥിരീകരിച്ചു.

പൊതുജനങ്ങളുടെ പരാതി വേഗത്തില്‍ സ്വീകരിക്കാന്‍ കാണ്‍പൂര്‍ ഐജി അശുതോഷ് പാണ്ഡേ രണ്ടാഴ്ച്ച മുന്‍പാണ് വാട്‌സ് ആപ്പ് പരാതി സംവിധാനം ഏര്‍പ്പെടുത്തിയത്. കാണ്‍പൂര്‍ മേഖലയ്ക്ക് കീഴില്‍ വരുന്ന ഒന്‍പത് ജില്ലകളിലെ 176 സ്‌റ്റേഷനുകളിലാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്കാണ് വിനോദ് കുമാര്‍ തന്റെ രാജി സന്ദേശം അയയ്ച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷിച്ച്, 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജി നിര്‍ദ്ദേശം നല്‍കി.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.